സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ബസ് തല്ലിത്തകർത്ത് നാട്ടുകാർ

കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. രോക്ഷാകുലരായ നാട്ടുകാർ ചേർന്ന് ബസ് തല്ലിത്തകർത്തു. കണ്ണൂർ തളിപ്പറമ്പിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരിട്ടിയിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് റോഡരികിലൂടെ സൈക്കിളിൽ പോയ വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചത്.

Also Read; ഭാര്യയുടെ പൊലീസ് ജോലി ഭർത്താവിന് പ്രശ്നം; വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയത് യുവാവ്

ബസ് അമിത വേഗത്തിലായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ കുട്ടി ദൂരേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തളിപ്പറമ്പ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റി.

Also Read; ഭിന്നശേഷിക്കാരിയായ വൃദ്ധക്ക് നേരെ ലൈംഗികാതിക്രമം; ക്രൂര മർദനത്തിനിരയായത് യാചക സ്ത്രീCrime 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News