കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം: ‘പൊതുഗതാഗത മേഖല തകരും’; ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല തകരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. കെ എസ് ആർ ടി സിയിൽ വനിതകൾക്കുള്ള സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ഉടമക‍ളാണ് രംഗത്തെത്തിയത്.

പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടും. സ്വകാര്യ ബസ് മേഖല നശിക്കും. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും സ്ത്രീകളാണ്. കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം സ്വകാര്യ ബസ് സർവീസ് നടത്തേണ്ടി വരുമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു.

ALSO READ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചതിൽ കെ എം അഭിജിത്തിനെ പരസ്യമായി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകർ

കെ എസ് ആർ ടി സിയുടെ കണക്ക് പ്രകാരം 19 ലക്ഷം പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. സൗജന്യയാത്ര അനുവദിച്ചാൽ സ്വകാര്യ ബസ് മേഖല തകരും. തമി‍ഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിൽ അങ്ങനെയല്ലെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News