
സ്വകാര്യ ബസുകൾ നിലനിർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബസ് ഒപ്പറേറ്റേഴ്സ് അസോസിയേഷൻ. സ്ത്രീകൾക്ക് കെ എസ് ആർ ടി സിയിൽ യാതൊരു മാനദണ്ഡവുമില്ലാതെ ഫ്രീ ആയി യാത്ര ചെയ്യാവുന്ന പ്രിയദർശിനി പദ്ധതി പതിനഞ്ചാം തീയതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മരണമണി മുഴക്കിക്കൊണ്ടാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാക്കമ്മറ്റി ആരോപിച്ചു.
പെട്രോളിയം വില വർധനവിനെ തുടർന്ന് ഡീസലിൻ്റെ വിലക്കയറ്റത്തെ കൂടാതെ ടയർ, ഓയിൽ ഗ്രീസ്, ടയർ റീട്രെഡിങ്ങ് ഉൾപ്പെടെ ആയിരങ്ങളുടെ ചിലവാണ് വർധിച്ചിരിക്കുന്നത്. അതിനാൽ ആയിരങ്ങളുടെ പ്രതിദിന ചിലവാണ് വർധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബസുകളിലെ അറുപത് ശതമാനം വരുന്ന സ്ത്രീ യാത്രക്കാർക്ക് കെ എസ് ആർ ടിസിയിൽ മാനദണ്ഡങ്ങളില്ലാതെ സൗജന്യ യത്ര നടപ്പാക്കുന്നത്. മുപ്പത്തിഅയ്യായിരത്തിൽ ഏറെ സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് ബസുകളുടെ എണ്ണം മൂന്നിൽ ഒന്നായി കുറഞ്ഞിരിക്കുകയാണ്.
ലക്ഷത്തിലധികം തൊഴിലാളികൾക്ക് നേരിട്ടും അനുബദ്ധമായി പതിനായിരക്കണക്കിന് പേർക്കും തൊഴിൽ നൽകിയിരുന്ന ഈ മേഖലയെ നശിപ്പിച്ചുകൊണ്ടാണ് നൂറോ ഇരുനൂറോ പേർക്ക് തൊഴിൽ നൽകുന്ന വമ്പൻ കമ്പനികളെ എല്ലാ നികുതി ഇളവുകളും നൽകി കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവരാൻ പട്ട് പരവധാനി വിരിച്ച് നൽകുന്നത്. ഇനിയും അവശേഷിക്കുന്ന ബന്ധുകൾ വാടകയ്ക്ക് എടുക്കുകയോ ഇന്ധന നികുതി ഒഴിവാക്കിക്കൊണ്ട് ഡീസൽ റേഷൻ സമ്പ്രദായത്തിൽ നൽകിയും, റോഡ് ടാകിസ് ഒഴിവാക്കിയും വിദ്യർത്ഥികളുടെ യാത്രാ നിരക്ക് അൻപത് ശതമാനമാക്കിയും സംസ്ഥാന പൊതുഗതാഗത രംഗത്ത് മുഖ്യ പങ്ക് വഹിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ നിലനിർത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റും സംസ്ഥാന ജോ: സെക്രട്ടറിയുമായ പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് കുമാർ, ഡി.രഘുനാഥ പിള്ള, ഷാജിമോൻ, അനന്തകുമാര പണിയ്ക്കർ, ഷാബു കടുകോയിക്കൽ, സജീവ് പുല്ലുകുളങ്ങര. വിപിൻ ചന്ദ്രലാൽ, ബെന്നി ആൻ്റണി എന്നിവർ സംസാരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

