സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് ഉടമകളുടെ സൂചനാ പണിമുടക്ക്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് ഉടമകളുടെ സൂചനാ പണിമുടക്ക്. ട്രാൻസ്പോർട്ട് കമ്മീഷണവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സൂചന പണിമുടക്ക് നടത്താൻ ബസ്സുടമകൾ തീരുമാനിച്ചത്. ബസ്സുടമകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ – ചലാൻ വഴി അമിതപിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഒരാഴ്ചക്കകം തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

ALSO READ:തിരൂരിൽ ബുള്ളറ്റും സിമൻ്റ് മിക്സിംഗ് ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ENGLISH SUMMARY: Private bus owners to go on a symbolic strike in the state tomorrow. The bus owners decided to go on a symbolic strike after talks with the Transport Commission failed. The strike was called by the Bus Owners Joint Committee, a group of bus owners.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News