പെരിയാറിലേക്ക് മാലിന്യം ഒഴുക്കി സ്വകാര്യ കമ്പനി; നടപടിക്കൊരുങ്ങി അധികൃതര്‍

കനത്ത മഴയില്‍ സ്വകാര്യ കമ്പനി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിട്ടതായി പരാതി. കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം പുറന്തള്ളിയെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. പരാതിയെ തുടര്‍ന്ന് പിസിബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി, മാലിന്യം ഒഴുക്കിയതായി കണ്ടെത്തി.

ALSO READ: ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു

മാലിന്യം ഒഴുക്കിയ സി ജി ലൂബ്രിക്കന്റ്‌സിന് നോട്ടീസ് നല്‍കും. ഫാക്ടറിയില്‍ നിന്ന് പിസിബി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറക്ക് കൂടുതല്‍ നടപടിയെന്നും സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം എ ഷിജു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News