കുത്തനെ താഴോട്ട്; രാജ്യത്തെ സ്വകാര്യ ഓഹരി നിക്ഷേപം 47 ശതമാനത്തിലേക്ക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ സ്വകാര്യ ഓഹരി നിക്ഷേപം ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്.

ALSO READ : എം സി റോഡിൽ വാഹനാപകടം; ടിപ്പർ കയറിയിറങ്ങി രണ്ടുപേർ മരിച്ചു

കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപത്തില്‍ 47 ശതമാനമാണ് കുറവുണ്ടായത്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിഇ നിക്ഷേപമായെത്തിയത് 6.6 ലക്ഷം കോടി രൂപയാണ്. റെക്കോഡ് നിക്ഷേപമായിരുന്നു ആവര്‍ഷം. റിലയന്‍സ് ജിയോയിലും റിലയന്‍സ് റീട്ടെയിലിലുമായിരുന്നു നിക്ഷേപം എറെയും.

ALSO READ ; പത്തനംതിട്ട ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

അന്തരാഷ്ട്ര വിപണികളിലെ പണലഭ്യതക്കുറവ് ഉള്‍പ്പടെയുള്ള ഘടകങ്ങളാണ് നിക്ഷേപത്തില്‍ കുറവുണ്ടാകാന്‍ കാരണം. പലിശ നിരക്ക് വര്‍ധന, അസ്ഥിരമായ വിപണി സാഹചര്യങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയും നിക്ഷേപത്തെ ബാധിച്ചു.

ALSO READ : ‘നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിന് ശേഷം ജോലിയിലിരിക്കാൻ അവകാശമില്ല’: വിചിത്ര വാദവുമായി മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത്

സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തിന്റെ കാര്യത്തില്‍ 2018ലെ സ്ഥിതിയിലേയ്ക്കെത്തിയിരിക്കുകയാണിപ്പോള്‍. 811 ഇടപാടുകളിലായി 24.2 ബില്യണ്‍ ഡോളറായിരുന്നു 2018 സാമ്പത്തിക വര്‍ഷം രാജ്യത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here