
സാമൂഹ്യനീതിയിൽ അധിഷ്ഠിതമായാണ് സംസ്ഥാന സർക്കാർ സ്വകാര്യ സർവകലാശാല ബില്‍ കൊണ്ടുവന്നതെന്ന് കെ.ടി ജലീൽ എംഎൽഎ. കാലാനുസൃതമായ മാറ്റമാണ് കേരളം ഉൾക്കൊള്ളുന്നത്. സാമൂഹിക വളർച്ചയ്ക്ക് ക്രമാനുഗതമായ മാറ്റം അനിവാര്യമാണ്. ഇന്നലെ ഒരു ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണ്. കാലചക്രം മുന്നോട്ടുപോകുമ്പോൾ ചിന്താഗതിയിലും ജീവിതരീതിയിലും മാറ്റം ഉണ്ടാകും.
ALSO READ: ആശാ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സെന്റീവ് കേന്ദ്രം വർധിപ്പിക്കുന്നില്ല: ശശി തരൂർ എംപി
പല സംസ്ഥാനങ്ങളിലും യാതൊരു നിയന്ത്രണവും ഇല്ലാതെ സ്വകാര്യ സർവകലാശാലകൾക്ക് അംഗീകാരം നൽകുന്ന സാഹചര്യമുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ സംസ്ഥാനത്തും സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരാനുള്ള അവസരം ഉണ്ടായിരുന്നു. മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തതെന്ന് നിരീക്ഷണം ഇവിടെ പ്രസക്തമാണ്.
ALSO READ: ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു
സാമൂഹ്യ നിയന്ത്രണമില്ലാതെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ യുഡിഎഫ് ശ്രമിച്ചപ്പോഴാണ് സമരം ഉണ്ടായത്. അന്ന് ചപ്പുചവർ സർവ്വകലാശാലകൾ കൊണ്ടുവരാൻ ആയിരുന്നു ശ്രമം. അന്ന് സമരക്കാർ ഉയർത്തിയത് നീതിയുക്തമായി തീരുമാനമാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് അത് നടപ്പിലാക്കാൻ ആകാത്തത് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

