
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ അനുമോദിച്ച് സമസ്ത യുവജന വിഭാഗം നേതാവ്. സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് വൈജ്ഞാനിക വികാസം സാധ്യമാക്കുമെന്നും എസ് വൈ എസ് ജന. സെക്രട്ടറി ഡോ. അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.
നാട്ടില്‍ ലഹരിയും അക്രമവും പെരുകുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ശക്തമായ നടപടികള്‍ക്ക് കൂടെയുണ്ടാകും. നമ്മള്‍ നമ്മുടേതായ പദ്ധതികളുമായി സമാന്തരമായി മുന്നോട്ടു പോകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ച് ബൗദ്ധികമായ ആലോചന നടന്ന മികച്ച ഒരു കാല്‍വെപ്പായിരുന്നു. എല്ലാ മേഖലയിലുള്ള മനുഷ്യരുടെയും അഭിവൃദ്ധി ലക്ഷ്യം വെക്കുന്ന പ്രസ്തുത പദ്ധതി, കൂടുതല്‍ ദൃശ്യതയും ഇടപെടലുകളും അര്‍ഹിക്കുന്നുണ്ട്.
ഇന്‍വെസ്റ്റ് കേരള സമ്മിറ്റിനെ അഭിനന്ദിക്കുന്നതോടൊപ്പം മര്‍കസ് അവതരിപ്പിച്ചിട്ടുള്ള പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്, ഡെസ്റ്റിനേഷന്‍ കേരള പദ്ധതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താനും സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും ഡോ. അബ്ദുൾ ഹക്കീം അസ്ഹരി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

