നീതി ലഭിച്ചതില്‍ സന്തോഷം, നേരിട്ടത് വന്‍ മാധ്യമ വേട്ട: പ്രിയ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന  മതില്‍ ഇടിഞ്ഞിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.

സംഭവത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാധ്യമ വേട്ടയാണ്. അഭിമുഖത്തിന്‍റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചിരുന്നു. ഇൻറർവ്യൂവിൽ പങ്കെടുക്കരുത് എന്ന തരത്തിലെ നീക്കങ്ങൾ നടത്തി. ഇതുമായി ബന്ധപ്പെട്ട വളരെയധികം  ദുഃഖം അനുഭവിക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.

ALSO READ: ‘എസ്എഫ്‌ഐ പ്രൊട്ടക്ടര്‍; പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കും’ മന്ത്രി മുഹമ്മദ് റിയാസ്

ഇൻറർവ്യൂവിന്‍റെ  തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാർജറ്റ് ചെയ്യുന്നതാണല്ലോ. പരാതി ഉള്ള വ്യക്തി ആദ്യം സമീപിക്കേണ്ടത് കോടതിയെയാണ്, മാധ്യമങ്ങളെയല്ല.  ഇതിന് പിന്നില്‍ ഗൂഢാലോചനയാണെന്നും അവര്‍ പറഞ്ഞു.

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയില്‍ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ്  ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

ALSO READ: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel