
തെന്നിന്ത്യന്‍ സുന്ദരി പ്രിയാമണിയുടെ പുതിയ സാരി ലുക്കാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. വെള്ള സാരിയില്‍ സുന്ദരിയായാണ് പ്രിയാമണി എത്തിയിരിക്കുന്നത്. ത്രെഡ് വര്‍ക്ക് കൊണ്ടും മുത്തുകള്‍ കൊണ്ടും മനോഹരമായി ഡിസൈന്‍ ചെയ്ത സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
വെള്ള നെറ്റിന്റെ സാരിയില്‍ ത്രെഡ് വര്‍ക്കിലാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒപ്പം വെള്ള മുത്തുകളും കല്ലുകളും കൊണ്ട് വളരം ഭംഗിയായിട്ടാണ് സാരി കാണാന്‍ സാധിക്കുന്നത്. സാരി ഡിസൈന്‍ ചെയ്തിരിക്കുന്ന അതേ മെറ്റീരിയലില്‍ തന്നെയാണ് ബ്ലൗസും ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സാരിക്കൊപ്പം സില്‍വര്‍ നിറത്തിലുള്ള വലിയ കമ്മലുകളാണ് ധരിച്ചിരിക്കുന്നത്. പുട്ടപ്പ് ചെയ്ത ഹെയര്‍ സ്റ്റൈലില്‍ വെളുത്ത നിറത്തിലുള്ള പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
View this post on Instagram

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here