‘മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, താന്‍ അതിന് ഇരയാണ്’; തുറന്നുപറഞ്ഞ് സംവിധായകന്‍ പ്രിയനന്ദനന്‍

priyanandanan

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും തുറന്നുപറഞ്ഞ് സംവിധായകന്‍ പ്രിയനന്ദനന്‍. പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് തന്റെ ഒരു സിനിമ മുടങ്ങിപ്പോയെന്നും പ്രിയനന്ദനന്‍ വെളിപ്പെടുത്തി.

Also Read : നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പൃഥ്വിരാജിനെ നായകനാക്കിയുള്ള തന്റെ സിനിമ പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് മുടങ്ങിപ്പോയത്. ‘അത് മന്ദാരപ്പൂവല്ല’ എന്ന ചിത്രമാണ് അവര്‍ മുടക്കിയത്. എംടിയുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു. ഇല്ലാതായിപ്പോയത് എന്റെ ഒരു ജീവിതമല്ലേ.

പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കില്‍ 2004 ല്‍ ആറ് ദിവസം ഷൂട്ട് ചെയ്ത തന്റെ സിനിമ അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ മറ്റാരും സഹകരിക്കില്ലായെന്നാണ് നമ്മുക്ക് അറിയിപ്പ് കിട്ടിയത്.

പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് പലര്‍ക്കും പറയാം. അവര്‍ക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. മലയാള സിനിമയിലെ നിലവിലെ വിവാദങ്ങള്‍ എല്ലാം കലങ്ങിത്തെളിയുന്നതിലേക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് ആളുകൾക്ക് ആത്മബലം കിട്ടിയിട്ടുണ്ട്. അന്യായങ്ങൾ നടക്കുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടണം. മറ്റു മേഖലകളിൽ അന്യായം നടക്കുന്നുണ്ട് എന്ന താരതമ്യത്തിന്റെ ആവശ്യമില്ല. കൂടെ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം സിനിമാ പ്രവർത്തകർ ഉറപ്പുവരുത്തണം- പ്രിയനന്ദനന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News