
79-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ മെയ് 12 മുതൽ മെയ് 23 വരെ ഫ്രഞ്ച് റിവിയേരയിൽ നടക്കാൻ പോവുകയാണ്. ചലച്ചിത്ര മേളയ്ക്ക് മുന്നോടിയായി, ഇന്ത്യയുടെ അഭിമാന താരം പ്രിയങ്ക ചോപ്രയുടെ കാൻസ് അരങ്ങേറ്റത്തെ കുറിച്ച് ആരാധകർ വീണ്ടും ഓർക്കുകയാണ്. 2019ലാണ് കാനിൽ പ്രിയങ്ക ചോപ്ര അരങ്ങേറ്റം കുറിച്ചത്.
അന്ന് തിളങ്ങുന്ന കറുത്ത റോബർട്ടോ കവല്ലി വസ്ത്രത്തിലാണ് താരം റെഡ് കാർപ്പെറ്റിൽ കൈയടി നേടിയത്. എന്നാൽ റെഡ് കാർപ്പെറ്റിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് താൻ ഏറെ പരിഭ്രാന്തിയിലായിരുന്നു എന്ന് പ്രിയങ്ക തന്നെ പിന്നീട് വെളിപ്പെടുത്തി. “പുറത്ത് ഞാൻ ശാന്തയായാകം കാണപ്പെട്ടത്, പക്ഷേ ഉള്ളിൽ ഞാൻ പരിഭ്രാന്തിയിലായിരുന്നു.
കാൻസിലെ റെഡ് കാർപെറ്റിലേക്ക് ഞാൻ പോകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് എന്റെ വസ്ത്രത്തിന്റെ സിപ്പർ സിപ്പ് അപ്പ് ചെയ്യുമ്പോൾ പൊട്ടിപ്പോയി”, പ്രിയങ്ക പറഞ്ഞു. പക്ഷേ ടീമത് വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു. കാർ യാത്രയിൽ, വെറും 5 മിനുട്ടിലാണ് ടീം വസ്ത്രം തുന്നി ശരിയാക്കിയതെന്ന് പ്രിയങ്ക പറഞ്ഞു.
2019 ലെ കാൻസ് ചലച്ചിത്രമേളയിൽ ജീവിത പങ്കാളിയായ നിക്ക് ജോനാസും പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച, പ്രിയങ്ക ചോപ്ര തന്റെ അമ്മ മധു ചോപ്രയ്‌ക്കൊപ്പം ലോസ് ഏഞ്ചൽസിൽ നടന്ന ഗോൾഡ് ഹൗസ് ഗാല 2026 ൽ പങ്കെടുത്തു. അവിടെ വെച്ച് താരത്തിന് ഗ്ലോബൽ വാൻഗാർഡ് അവാർഡും ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

