ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടിയായി പ്രിയങ്കാ ചോപ്ര; പക്ഷെ നായികാ കഥാപാത്രമായല്ല നടി രാജമൗലി-മഹേഷ്ബാബു ചിത്രത്തിലെത്തുന്നത്

ss rAJAMOULI pRIYANKACHOPRA

ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കർ രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിനെ പറ്റി കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പ്രിയങ്ക ചോപ്ര ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനെത്തും എന്ന് നേരത്തെ വാർത്തകള‍്‍ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ നടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റി പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. നെഗറ്റീവ് കഥാപാത്രത്തേയാകും സിനമയിൽ നടി അവതരിപ്പിക്കുക എന്നതാണ് പുതിയ വാർത്ത.

Also Read: ഇട്ടിക്കോരയായി ആ നടനെ മാത്രമേ കാണാന്‍ സാധിക്കുള്ളൂ, മറ്റൊരു ഓപ്ഷനില്ല

അത് പോലെ നടിയുെട പ്രതിഫലവും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. കല്‍ക്കി, ഫൈറ്റര്‍ എന്നീ ചിത്രങ്ങളില്‍ ദീപിക പദുകോണ്‍ നേടിയ പ്രതിഫലത്തെക്കാൾ കൂടുത്ലഡ പ്രതിഫലമാണ് സിനിമയ്ക്കായി പ്രിയങ്കാ ചോപ്രയക്ക് കിട്ടുന്നത്. 30 കോടിയാണ് നടിയുടെ പ്രതിഫലം. ഇതോടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായും പ്രയങ്കാ ചോപ്ര മാറി.

Also Read: വി‍ജയത്തിന്റെ സർക്കീട്ട് തുടരാൻ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്”; ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

2026 ലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രതീക്ഷിക്കുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ. 1000-1300 കോടി ബജറ്റിൽ തയ്യാറാകുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് എം എം കീരവാണിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News