ആക്ഷൻ രംഗത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്, ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് താരം

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് താരത്തിന്റെ കഴുത്തിന് മുറിവേറ്റത്. ഇതിന്റെ ചിത്രം പ്രിയങ്ക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ നടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ‘പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന് തീ പിടിച്ചത് കണ്ടത്’, പൂജാരിക്കൊപ്പം തീയണക്കാൻ വന്നത് മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ; ഇതാണ് കേരളം

പത്തൊൻപതാം നൂറ്റാണ്ടിലെ കരീബിയൻ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ ബ്ലഫ്. ചിത്രത്തിൽ ഒരു കടൽ കൊള്ളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുക എന്നാണ് സൂചന. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ALSO READ: ‘ആമസോണിൽ നിന്ന് ഓർഡർ ചെയ്‌തത്‌ എക്സ്ബോക്സ് കൺട്രോളർ, കിട്ടിയത് മൂർഖൻ പാമ്പ്’, വീഡിയോ പങ്കുവെച്ച് ദമ്പതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News