‘ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ ഇതൊക്കെ ഭംഗിയുള്ളതായി തോന്നും’, മൂക്കിൽ നിന്ന് രക്തം വരുന്ന ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

ദി ബ്ലഫ് എന്ന തന്റെ പുതിയ സിനിമയിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് നടി പ്രിയങ്ക ചോപ്ര. ആക്ഷൻ ചിത്രത്തിൽ രക്തത്തിൽ കുളിച്ചു നിൽക്കുന്ന ചിത്രവും, സിനിമാ ഷൂട്ടിങ്ങിനിടെ തനിക്ക് പറ്റിയ പരിക്കുകൾ അടങ്ങിയ ചിത്രവുമാണ് താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്.

ALSO READ: ആയിരം കൊല്ലം നിങ്ങളുടെ വാൽ കുഴലിൽ ഇട്ടാലും നിവരില്ലെന്ന് നജീബ് കാന്തപുരം; പരാമർശം പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ്

സോഷ്യൽ മീഡിയ പോസ്റ്റിന്റെ ആദ്യ ഫ്രെയിമിൽ പരിക്കേറ്റ പ്രിയങ്കാ ചോപ്രയെയാണ് കാണാനാകുന്നത്. ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ ഇത് ശരിക്കും ഗ്ലാമറസ് ആണെന്ന് നടി ഫോട്ടോക്ക് ക്യാപ്‌ഷനും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും, ഷൂട്ടിങ്ങിനിടെ തന്റെ ശരീരത്തിൽ ഏറ്റ മുറിവുകളുടെ പാടും ചിത്രത്തിലുണ്ട്.

ALSO READ: “നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി

അതേസമയം, സിനിമയ്ക്ക് വേണ്ടി ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്കേറ്റു എന്ന വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചിത്രം പ്രിയങ്ക തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ നടി ഈ ചിത്രം പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News