‘ഐ സി ബാലകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം’; കെപിസിസി നേതാക്കളെ അറിയിച്ച് പ്രിയങ്ക ഗാന്ധി

ic balakrishnan

മന്ത്രിസ്ഥാനത്തേക്ക് ഐ സി ബാലകൃഷ്ണനെ പരിഗണിക്കണമെന്ന് പ്രിയങ്ക ഗാന്ധി. ആദിവാസി വിഭാഗങ്ങളിൽ നിന്നായി മന്ത്രി വേണം. ഐ സി ബാലകൃഷ്ണനെ പരിഗണിക്കണമെന്ന്
പ്രിയങ്ക ഗാന്ധി കെപിസിസി നേതാക്കളെ അറിയിച്ചു.

 പട്ടികജാതി/പട്ടികവർഗ്ഗ (ആദിവാസി) വിഭാഗത്തിൽ നിന്ന് ഒരു മന്ത്രി വേണമെന്ന നിലപാടാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. കെ പി സി സിയെയും നിയുക്ത മുഖ്യമന്ത്രി വി ഡി  സതീശനെയും അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഐ സി  ബാലകൃഷ്ണൻ വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയും ശുഭകരമായ തീരുമാനം പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു.
പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് രണ്ട് മന്ത്രിമാർ വേണമെന്നത് ഹൈക്കമാൻഡിന്റെയും രാഹുൽ ഗാന്ധിയുടെയും നിലപാടാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു മന്ത്രി തന്നെ പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആവശ്യം ഐ സി ബാലകൃഷ്ണൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതേസമയം തന്നെ, ടി സിദ്ധിഖിനായി എ കെ ആന്റണി വഴി സമ്മർദ്ദങ്ങൾ നടക്കുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News