വിപ്പ് ലംഘിച്ച് പ്രിയങ്ക ഗാന്ധി; ലോക്സഭയിൽ വഖഫ് ചർച്ചയിൽ പങ്കെടുത്തില്ല, സഭയിൽ ഉണ്ടായിട്ടും ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

ലോക്സഭയിൽ വഖഫ് നിയമഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി. വിപ്പ്‌ നൽകിയിട്ടും പ്രിയങ്ക ഇന്നലെ സഭയിൽ എത്തിയില്ല. സഭയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കാത്തതത്തിലും വിമർശനങ്ങൾ ശക്തമാകുന്നു.

മുസ്ലീങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്നതും നിർണായക അധികാരങ്ങൾ സർക്കാരിൽ കേന്ദ്രീകരിക്കുന്നതുമായ വഖഫ് നിയമ ഭേദഗതി ബില്ലിലെ ചർച്ചയിൽ നിന്നാണ് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വിട്ടു നിന്നത്. വഖഫ് ബില്ലിൽ കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. വിപ്പ് ലഭിച്ചിട്ടും സഭയിലെത്ത പ്രിയങ്കഗാന്ധി അച്ചടക്കലംഘനമാണ് നടത്തിയത്. പ്രിയങ്ക ഗാന്ധിയുടെ നടപടിയിൽ കോൺഗ്രസ് നേതൃത്വം വിശദീകരണവും നൽകിയിട്ടില്ല.

Also read: മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പ്രിയങ്ക ഗാന്ധി സഭയിലെത്താത്തതെന്തെന്ന ചോദ്യത്തിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചില്ല. പ്രിയങ്കയുടെ അസാന്നിധ്യം ഇന്ത്യ സഖ്യത്തിനിടയിലും ചർച്ചയായിട്ടുണ്ട്. അതേസമയം നിർണായക ബില്ലിൽ ചർച്ച നടന്ന ദിവസം പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വൈകിയാണ് സഭയിലെത്തിയത്, 12 മണിക്കൂർ നീണ്ട ചർച്ചയിൽ ഒരു മണിക്കൂർ 40 മിനിറ്റ് കോൺഗ്രസിന് അനുവദിച്ചിരുന്നിട്ടും രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുക്കാതിരുത്തിൽ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉയർത്തി.

ഗൗരവമല്ലാത്ത കാരണങ്ങളാൽ വോട്ടെടുപ്പിൽ നിന്ന് ആര് വിട്ടുനിന്നാലും അത് ഉത്കണ്ടയുണ്ടാക്കുന്നതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാണിച്ചു. പ്രധാനപ്പെട്ട രാഷ്ട്രീയ സമ്മേളനം നടക്കുമ്പോഴാണ് സി.പി.ഐ എ എം എ പി മാർ സഭയിലെത്തി ചർച്ചയിലും വോട്ടെടുപ്പിലും പങ്കാളിയായതെന്നും, ഈ ആർജ്ജവം പ്രതിപക്ഷ നിരയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എ എം.പി കൂട്ടിച്ചേർത്തു.’അതേസമയം കടുത്ത രാഷ്ട്രീയപ്പോരിനൊടുവിലാണ് വഖഫ് ബിൽ ലോക്സഭകടന്നത്. ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള കേന്ദ്രസർക്കാർ സമീപനത്തെ ചോദ്യം ചെയ്തും പ്രതിപക്ഷം ഭരണകക്ഷിക്ക് എതിരെ കടുത്ത പ്രതിരോധം തീർത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News