മുണ്ടക്കൈ- ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി

ചൂരല്‍ മല ദുരന്തത്തില്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണമെന്നും വയനാട് എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക ഇന്ന് വയനാട് ജില്ലയില്‍ വിവിധയിടങ്ങളില്‍ സംസാരിച്ചു.

ALSO READ: http://കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ചാടിപ്പോയി

വയനാട് എം പിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഇന്ന് മാനന്തവാടി ബത്തേരി കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു. വന്യജീവി സംഘര്‍ഷം, രാത്രിയാത്ര നിരോധനം, ആദിവാസി മേഖലകളിലെ പ്രശ്‌നം എല്ലാം പരിഹരിക്കപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിന്റെ വിനോദ സഞ്ചാരമേഖല, കാര്‍ഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്‌ക്കെല്ലാം മുന്‍ഗണന നല്‍കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ALSO READ: http://‘വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കും’: മന്ത്രി ആര്‍ ബിന്ദു

ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ അധികാരത്തില്‍ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ദുരന്ത ബാധിതരെ സഹായിക്കാന്‍ നാട് മുഴുവന്‍ ഒരുമിച്ച് നിന്നത് രാജ്യം മുഴുവന്‍ നോക്കി പഠിക്കേണ്ടതാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് തനിക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk