ദുരിതജീവിതം വിതച്ചത് കോണ്‍ഗ്രസ്: കേന്ദ്ര വനനിയമം കൊണ്ടുവന്നത് ഇന്ദിരാഗാന്ധി, കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനാവില്ലെന്ന സത്യം ജനങ്ങളോട് രാഹുലും പ്രിയങ്കയും പറയുമോ?

മലയോരത്തിന് വിനാശകരമായ 72ലെ കേന്ദ്രനിയമം കൊണ്ടുവന്നത് ഇന്ദിരാഗാന്ധി സര്‍ക്കാരാണ്. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭേദഗതികളിലൂടെ നിയമം കര്‍ക്കശമാക്കി. മോദി സര്‍ക്കാരും അതേ പാത പന്തുടര്‍ന്നു.

കേന്ദ്രവനനിയമത്തില്‍ ഭേദഗതി വേണമെന്ന് രാഹുലോ പ്രിയങ്കയോ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടില്ല. മറ്റ് യുഡിഎഫ് എം പിമാരും നടത്തിയത് ഒളിച്ചുകളിയാണ്. ഇതില്‍ രാഹുലും പ്രിയങ്കയും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

Also Read : ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നടന്നു’; സി എമ്മിനൊപ്പം ഫോട്ടോയെടുത്തു, സ്‌നേഹമുള്ള ഒരു ചിരി ആയിരുന്നു ആ മുഖത്ത്, വൈറലായി കുറിപ്പ്

ഈ വിഷയം ശക്തമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി തയ്യാറാകാത്തതെന്ത്? എന്ന ചോദ്യവും നിലനില്‍ക്കുകയാണ്. മലയോരജനതക്ക് വേണ്ടി പ്രിയങ്ക ലോക്‌സഭയില്‍ പ്രശ്‌നം ഉന്നയിക്കാത്തത് എന്തുകൊണ്ട്? എന്ന ചോദ്യത്തിനും മറുപടിയില്ല.

കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ ഡി എഫ് സര്‍ക്കാരിനാവില്ലെന്ന സത്യം ജനങ്ങളോട് പ്രിയങ്കയും രാഹുലും പറയുമോ? എന്ന ചോദ്യവും ശക്തമാണ്. മലയോരജനതക്ക് ആശ്വാസമേകാന്‍ കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ പ്രിയങ്കയും രാഹുലും തയ്യാറാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News