സമരത്തില്‍ രാഷ്ട്രീയമില്ല, ഗുസ്തി താരങ്ങളോടൊപ്പമെന്ന് പ്രിയങ്ക ഗാന്ധി

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തില്‍ എല്ലാവരും താരങ്ങളോടൊപ്പം നില്‍ക്കണമെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും പ്രിയങ്ക ഗാന്ധി. ദില്ലിയിലെ സമരപ്പന്തലില്‍ താരങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.  താരങ്ങളെ  കേൾക്കാൻ ബന്ധപ്പെട്ടവര്‍ ആരും തയ്യാറാകുന്നില്ല. രാജ്യത്തിനു വേണ്ടി മെഡൽ നേടിയ താരങ്ങളോട് പ്രധാനമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.

ബ്രിജ് ഭൂഷണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കില്‍ എഫ്ഐആര്‍ പകര്‍പ്പ് എന്ത് കൊണ്ട് താരങ്ങള്‍ക്ക് നല്‍കുന്നില്ല. അധ്യക്ഷ സ്ഥാനത്ത്‌ നിന്നും ബ്രിജ് ഭൂഷണിനെ മാറ്റാത്തതിനു കാരണം എന്താണെന്നും അവര്‍ ചോദിച്ചു. പ്രധാനമന്ത്രിക്ക് മനസ്സിലായാലും ഇല്ലെങ്കിലും മുഴുവൻ രാജ്യവും താരങ്ങളോടൊപ്പമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here