ജമാഅത്തെ ഇസ്ലാമി- യു ഡി എഫ് കൂട്ടുകെട്ടിൽ പ്രിയങ്കഗാന്ധി നിലപാട് വ്യക്തമാക്കണം; എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-cpim

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫ് സഖ്യമുണ്ടാക്കിയ വിഷയത്തിൽ എന്താണ് നിലപാടെന്ന് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവും എം പിയുമായ പ്രിയങ്കാ ഗാന്ധി അറിയിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഈ വിഷയത്തിൽ എഐസിസിയും പ്രിയങ്ക ഗാന്ധിയും മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂർ ആയിഷയ്ക്ക് എതിരായ യുഡിഎഫിന്റെ സൈബർ ആക്രമണം വിലപ്പോകില്ലെന്നും അദ്ദേഹം അറിയിച്ചു. പണ്ട് നാടകം കളിക്കുമ്പോൾ അവർ ഇതിലധികം കല്ലേറ് കിട്ടിയിട്ടുള്ളവരാണെന്നും സാംസ്‌കാരിക മേഖലയിലുള്ളവർക്കെതിരായ യുഡിഎഫിന്റെ സൈബർ ആക്രമണം സാമൂഹിക ബോധത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : തിരുവനന്തപുരം മെട്രോ യാഥാർഥ്യമാകുന്നു; ‘അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കും’: മുഖ്യമന്ത്രി

സമരം ചെയ്യുന്ന ആശമാരുടെ നിലപാട് ബാധിക്കില്ലെന്നും ഒരു ശതമാനം ആശാമാർ മാത്രമാണ് സമരം ചെയ്യുന്നതെന്നും അവർ ആർക്കുവേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് ബോധ്യമായില്ലേ എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : ജമാഅത്ത് സഖ്യം: കോണ്‍ഗ്രസും ലീഗും മറുപടി പറയണമെന്ന് ഐ എന്‍ എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News