
സമൂഹമാധ്യമങ്ങളിലും യുവാക്കൾക്കിടയിലെ വൻ തരംഗമായി മലയാളം റാപ്പ് ‘ മറ്റാര്.’ നവകേരളമെന്ന ഇടതുബദലിന് എന്തുകൊണ്ട് തുടർച്ചയുണ്ടാകണമെന്ന് സവിസ്തരം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പ് റാപ്പ് ഗാനം ജെൻസിക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് വേദികളിലും കുടുംബയോഗങ്ങളിലും മൈക്ക് അനൗൺസ്മെന്റുകളിലുമെല്ലാം ചടുലതലതാളങ്ങളാൽ നൃത്തച്ചുവടുകൾ തീർക്കുന്ന ഹിറ്റ് റാപ്പിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ ജി സൂരജ് ആണ്.നേരത്തെ , എം സ്വരാജ് പാട്ടിന്റെ സി ഡി പ്രകാശനവും ഡോ ജോൺ ബ്രിട്ടാസ് എം പി ഗാനത്തിന്റെ സോഷ്യൽ മീഡിയ ലോഞ്ചിങ്ങും നിർവ്വഹിച്ചിരുന്നു.
പൂമ്പാറ്റ നെസിൻ, ഡോ ഗൗരി ലക്ഷ്‍മി, കെ ജി സൂരജ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അക്കമിട്ടു വിവരിക്കുന്നതിനോടൊപ്പം കോൺഗ്രസ്സ് ബിജെപി കൂട്ടുമുന്നണിയുടെ അവസരവാദ ഡീൽ രാഷ്ട്രീയവും ‘മറ്റാര് ‘ ചർച്ചയ്ക്കു വിധേയമാക്കുന്നു
ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു. എൽ.ഡി.എഫ് സർക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ നൽകി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

