തൊടുപുഴയിലെ സതീശൻ അനുകൂല പ്രകടനം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡീൻ കുര്യാക്കോസ് എം പി

കേരളത്തിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വിഡി സതീശൻ – കെസി വേണുഗോപാൽ പക്ഷങ്ങളുടെ പോരാട്ടം തെരുവിലേക്ക്. പ്രശ്‌നം വഷളായതോടെ നേതൃത്വത്തെ വിമർശിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഡീൻ കുര്യാക്കോസ് എം പി.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ നടപടി എടുത്ത ഡിസിസിക്കെതിരെയാണ് ഡീൻ കുര്യാക്കോസ് വിമർശനവുമായി മുന്നിലെത്തിയത്. പ്രവർത്തകരുടെ വൈകാരികത മനസിലാക്കണം എന്ന് പറഞ്ഞ ഡീൻ കുര്യാക്കോസ് പ്രവർത്തകർ വീട് കയറി വോട്ട് ചോദിച്ചത് കൊണ്ടാണ് ജയിച്ചത് എന്നും പറഞ്ഞു. എരിതീയിൽ എണ്ണ ഒഴിച്ച നേതാക്കളുടെ കൂടെ താൻ ഇല്ലെന്നും അതേസമയം അത്തരം നേതാക്കൾക്കെതിരെ എന്ത് കൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു.

Also Read: സുവേന്ദു അധികാരി ബംഗാളിൽ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സതീശൻ അനുകൂലികൾ നേതൃത്വത്തെ വെല്ലുവിളിച്ചു വ്യാപകമായി പ്രകടനങ്ങൾ നടക്കുന്നതിനിടയിലാണ് ഡീനിന്റെ നിലപാട്. മുഖ്യമന്ത്രി ചർച്ചയിൽ കെസി വേണുഗോപാലിന് അനുകൂലമായി നേതൃത്വം നീങ്ങുന്നു എന്ന സൂചനകൾക്കിടയിലാണ് പുതിയ നീക്കങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News