ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍; പബ്ലിക് ഹിയറിംഗ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന് രാവിലെ 10 ന് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

also read :ബൈക്ക് കാറിനും ഓട്ടോറിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതിദേവി അധ്യക്ഷത വഹിക്കും.
ബി. ഉണ്ണികൃഷ്ണന്‍, ജീജ സുരേന്ദ്രന്‍, ദിനേശ് പണിക്കര്‍, ബീന ആന്റണി, ശ്രീമൂവീസ് ഉണ്ണിത്താന്‍, വയലാര്‍ മാധവന്‍കുട്ടി, ഗായത്രി സുരേഷ്, ഉണ്ണിചെറിയാന്‍, എസ്. ദേവി എന്നിവര്‍ വിഷയാവതരണം നടത്തും. നിര്‍ഭയ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീലാമേനോന്‍ മുഖ്യപ്രഭാഷണം നടത്തും. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ.പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

also read :ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി

പബ്ലിക് ഹിയറിംഗില്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തുള്ളവര്‍ പങ്കെടുക്കും.മലയാളം ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News