രാജസ്ഥാൻ കോൺഗ്രസിൽ താത്കാലിക വെടിനിർത്തൽ; ഹൈക്കമാൻഡ് നീക്കം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടോ?

ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാന്‍ കോണ്‍സിനുള്ളിലെ പോരിന് താത്കാലിക വിരാമം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ പിസിസി അധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്ക് ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ താത്കാലിക വിരാമം. തിങ്കളാ‍ഴ്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന അനുനയചര്‍ച്ചയിലാണ് പ്രശ്നപരിഹാരമുണ്ടായത്.

ഭിന്നതകൾ മറന്ന്  ഗെഹ്ലോട്ടും, സച്ചിൻ പൈലറ്റും ഒന്നിച്ച് നീങ്ങുമെന്നാണ് നിലവിലെ ധാരണ. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും നിയമസഭ തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നയിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.

സച്ചിന്‍ പൈലറ്റിനെ പരിഗണിച്ച് മുന്നോട്ട് പോകാനും ഗെഹ്ലോട്ടിന് ഹൈക്കമാൻഡ് നിർദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പിഎസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയായിരുന്നു സച്ചിന്‍റെ ആവശ്യങ്ങൾ.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതും പൈലറ്റ് ഗെഹ്ലോട്ടിനെതിരെ ആയുധമാക്കിയിരുന്നു.ഇതിൻ്റെ ഭാഗമായി ബിജെപി സര്‍ക്കാരിന്‍റെ അ‍ഴിമതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗെഹ്ലോട്ടിനെതിരെ മെയ് മാസത്തില്‍ സച്ചിന്‍ പൈലറ്റ് രാഷ്ട്രീയ യാത്ര നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ നീങ്ങിയതിന് സച്ചിനെതിരെ ഗെഹ്ലോട്ട് പക്ഷം ഹൈക്കമാൻഡിനോട് ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു.

ALSO READ: ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ 95 കിലോ കഞ്ചാവുമായി പിടിയില്‍

ഇരു നേതാക്കളും തമ്മിലെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് കോണ്‍ഗ്രസ് രാജസ്ഥാനില്‍ കോൺഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമാണ്. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരുന്ന സച്ചിനെ വീ‍ഴ്ത്തി ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി. സച്ചിനെ അനുനയിപ്പിക്കാന്‍ ഉപമുഖ്യമന്ത്രിയാക്കിയെങ്കിലും ഗെഹ്ലോട്ടിനെതിരെയുള്ള കലാപക്കൊടി താഴ്ത്താൻ സച്ചിൻ തയ്യാറായില്ല.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള ചക്കളത്തിൽ പോര് രൂക്ഷമായ ഉടൻ ഹൈക്കമാൻഡ് ഇടപെട്ടെങ്കിലും ഒത്തുതീർപ്പിന് സച്ചിൻ വഴങ്ങിയില്ല. അനുനയ നീക്കത്തോട് മുഖം തിരിച്ചതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയാണ് കോണ്‍ഗ്രസ് മറുപടി നൽകിയത്. അനുനയ ശ്രമങ്ങളോട് സച്ചിന്‍ മുഖം തിരിച്ചതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയാണ് കോണ്‍ഗ്രസ് മറുപടി നൽകിയത്. പൈലറ്റിനൊപ്പം നിന്ന രണ്ട് മന്ത്രിമാരേയും മന്ത്രിസഭയിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു.

രാജസ്ഥാന്‍ സര്‍ക്കാരില്‍ നേതൃമാറ്റം അല്ലാതെ മറ്റൊരു വെട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന കടുത്ത നിലപാട് തുടർന്ന സച്ചിൻ, പ്രതിപക്ഷത്തെ വെല്ലുന്ന ആരോപണങ്ങൾ സ്വന്തം സർക്കാരിനെതിരെ ഉന്നയിച്ചുകൊണ്ടിരുന്നു ഗെഹ്ലോട്ടിനെതിരെ ആഞ്ഞടിച്ചത്. പിന്നീട് സച്ചിൻ്റെ ആവശ്യങ്ങൾക്ക് നേരെ ഇതുവരെ മുഖം തിരിച്ചു നിന്ന ഹൈക്കമാൻഡിൻ്റെ ഇപ്പോഴത്തെ ഇടപെടൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. താൽക്കാലികമായി ”കൈ” കൊടുത്ത് പ്രശ്ന പരിഹാരമുണ്ടാക്കാൻ ഹൈക്കമാൻഡിന് കഴിഞ്ഞെങ്കിലും ഏത് നിമിഷവും രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകുനുള്ള സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here