വ്യാജ നഗ്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അബിന്‍ വീണ്ടും അറസ്റ്റില്‍

കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പൊതുപ്രവര്‍ത്തകരായ വനിതകളെയും സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് അബിന്‍ വീണ്ടും അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ നഗ്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് പരാതി.

Also Read: മണപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖ ലഭ്യമാക്കണം: സുപ്രീംകോടതി

ഒരു മാസം മുമ്പാണ് ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന പേജ് അബിന്‍ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകള്‍. അബിന്റെ ഫേസ്ബുക്ക് പേജിലും സമാന പോസ്റ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് അബിന്‍ സമ്മതിച്ചു.

Also Read: ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു

പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തിയാണ് ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നല്‍കിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള അബിന്റെ ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അബിനും മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here