ഇടത് സര്‍ക്കാരിനെ പിന്തുണച്ച എന്റെ ആ സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗമായ കോണ്‍ഗ്രസുകാരന്‍ കേസ് കൊടുത്തു: ദിനേശ് പണിക്കർ

മലയാളികൾക്ക് ധാരാളം മികച്ച സിനിമകൾ നൽകിയ നിർമ്മാതാവാണ് ദിനേശ് പണിക്കർ. പ്രേക്ഷക പ്രീതി നേടിയ മയിൽപ്പീലിക്കാവ്, പ്രണയവർണ്ണങ്ങൾ, കിരീടം തുടങ്ങിയ സിനിമകളുടെയെല്ലാം നിർമ്മാതാവ് ദിനേശ് പണിക്കരായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും ലാഭം നൽകിയിട്ടുള്ള സിനിമയെ കുറിച്ചും നഷ്ടം വരുത്തിയിട്ടുള്ള സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ദിനേശ് പണിക്കർ.

ALSO READ: ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചു; കന്നഡ നടൻ വീരേന്ദ്ര ബാബു അറസ്റ്റില്‍

ഒരു നിർമ്മാതാവ് എന്ന നിലയിൽ തനിക്ക് ഏറ്റവും ലാഭം നേടിത്തന്ന സിനിമ സിബി മലയിലിന്റെ കിരീടമാണെന് ദിനേശ് പണിക്കർ പറയുന്നു. കളക്ഷന്‍ കൂടാതെ അഞ്ച് ലക്ഷം രൂപ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് സ്റ്റോറി റൈറ്റ്സ് വിറ്റ വകയിലും കിട്ടിയെന്ന് പറഞ്ഞ ദിനേശ് പണിക്കർ തനിക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ സിനിമയെ കുറിച്ചും പറയുന്നുണ്ട്. സ്റ്റാലിൻ ശിവദാസ് എന്ന മമ്മൂട്ടി ചിത്രമായിരുന്നു അതെന്നും, സിനിമ നഷ്ടം വരുത്താൻ കോൺഗ്രസുകാരനായ ഒരാൾ കാരണക്കാരൻ ആയിട്ടുണ്ടെന്നും ദിനേശ് പണിക്കർ പറയുന്നു.

ALSO READ: ‘റേഡിയോ ജോക്കി രാജേഷ് വധക്കേസ്’: രണ്ടു പ്രതികൾ കുറ്റക്കാർ, ഒമ്പത് പ്രതികളെ വെറുതെ വിട്ടു

ദിനേശ് പണിക്കർ പറഞ്ഞത്

ഏറ്റവും നഷ്ടം സ്റ്റാലിന്‍ ശിവദാസ് ആയിരുന്നു. പടത്തിന് കളക്ഷന്‍ വന്നില്ല. അന്നത്തെ കാലത്ത് സാറ്റലൈറ്റ് റൈറ്റ് ഒക്കെ വളരെ തുച്ഛമായ തുകയേ ഉള്ളൂ. 1999 ലെ കാര്യമാണ് ഞാന്‍ പറയുന്നത്. അക്കാലത്ത് എ, ബി, സി എന്നീ വിഭാഗങ്ങളിലാണ് തിയറ്ററുകള്‍. ഇതില്‍ എ ക്ലാസില്‍ തന്നെ പടം പരാജയപ്പെട്ടാല്‍ ബി, സി ക്ലാസുകളിലെ കളക്ഷനെയും ബാധിക്കും. 50- 60 ലക്ഷം രൂപ ആ സിനിമയിലൂടെ എനിക്ക് നഷ്ടമായി. ഒരു കേസും ആ സിനിമയുടെ പേരില്‍ വന്നു. രാഷ്ട്രീയപരമായിരുന്നു അത്. ഇടത് സര്‍ക്കാരിനെയായിരുന്നു സിനിമ പിന്തുണച്ചത്. ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. അദ്ദേഹത്തിന് ചില സീനുകളില്‍ എതിര്‍പ്പ് തോന്നി. കാരണം കോണ്‍ഗ്രസുകാരെ കുത്തുന്ന രീതിയിലുള്ള കാര്യമായിരുന്നു. ആ കേസ് നടത്താനായിട്ടും എനിക്ക് കുറേ പണച്ചെലവ് വന്നു. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്ക് ഭീകരമായിട്ടുള്ള നഷ്ടം വന്നത് സ്റ്റാലിന്‍ ശിവദാസ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here