‘ആ ജനപ്രിയ സിനിമയുടെ രണ്ടാം ഭാഗത്തിന് ഞങ്ങൾ പദ്ധതിയിട്ടിരുന്നു’, കഥ കേട്ട് സിദ്ധിഖ് പൊട്ടിച്ചിരിച്ചു: മാണി സി കാപ്പൻ

സംവിധായകൻ സിദ്ധിഖിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് നിർമാതാവും രാഷ്ട്രീയ പ്രവർത്തകനുമായ മാണി സി കാപ്പൻ. മേലേപ്പറമ്പിൽ ആൺവീട് എന്ന ജനപ്രിയ സിനിമയുടെ രണ്ടാം ഭാഗത്തിന് തങ്ങൾ പദ്ധതിയിട്ടിരുന്നെന്നും, അതിന്റെ കഥ കേട്ട് സിദ്ധിഖും ഒപ്പമുണ്ടായിരുന്നവരും പൊട്ടിചിരിച്ചിരുന്നെന്നും കാപ്പൻ പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

സിദ്ധിഖിനെ കുറിച്ച് മാണി സി കാപ്പൻ പറഞ്ഞത്

1994 മാന്നാർ മത്തായി സ്പീകിംഗ് സിനിമ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ആദ്യമായി ബന്ധപ്പെടുന്നത്. അന്ന് മറ്റൊരാൾ പ്രൊഡ്യൂസ് ചെയ്യാനിരുന്ന സിനിമ അദ്ദേഹത്തിന് ചില അസൗകര്യങ്ങൾ ഉള്ളത് കൊണ്ട് ഞാൻ ഏറ്റെടുക്കുകയിരുന്നു. ആ സമയത്താണ് ലാലും സിദ്ധിഖും തമ്മിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകുന്നത്. ഞാൻ പറഞ്ഞു ഈ സിനിമ ഞാൻ എടുക്കാം എന്നാൽ മുഴുവൻ സമയവും ലാലും സിദ്ധിഖും ഒരുമിച്ചുണ്ടാകണം എന്ന് മാത്രം. അതിനു ശേഷം രാജസേനനെ അത് ഏൽപ്പിച്ചു അദ്ദേഹം അതിൽ നിന്നും പിന്മാറി.

ALSO READ: ഓർമക്കുറവുള്ളയാൾക്ക് വഴിതെറ്റി, ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്

ഞാൻ ജീവിതത്തിൽ രണ്ട് മൂന്ന് മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വോളിബോളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലെങ്കിൽ ഏറ്റവും മികച്ചത് ജിമ്മി ജോർജ് ആണ് രാഷ്ട്രീയത്തിൽ ആണെങ്കിൽ ഉമ്മൻ ചാണ്ടി, സിനിമയിൽ ഇത്രയും മാന്യനായ ഒരു വ്യക്തി, വളരെ ലാളിത്യത്തോടെ എല്ലാവരോടും ഇടപെടുന്ന, എല്ലാവരെയും സ്നേഹിക്കുന്ന, എന്ത് കാര്യം പറയുമ്പോഴും നർമം ചേർത്ത് പറയുക. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് മാന്നാർ മത്തായി സ്പീക്കിങ് വിജയിച്ചതിനു ശേഷം സിദ്ധിഖും ലാലും ഞാനും ഒന്നിച്ച് അമേരിക്കയിൽ പോയിരുന്നു. ഏത് സമയത്തും നമ്മളെ പിന്തുണക്കുന്ന, നർമം കലർന്ന മറുപടികൾ, അദ്ദേഹം ആഴത്തിലുള്ള സൗഹൃദങ്ങൾ പങ്കുവെച്ചിരുന്നു.

ALSO READ: ‘എന്റെ ഗേ ആരാധകരിൽ ഞാൻ സന്തോഷവാനാണ്’, സ്ത്രീകളെക്കാൾ പ്രതികരണം അവരിൽ നിന്ന് കിട്ടുന്നുണ്ട്, അതൊരു ഭയങ്കര ഫീലാണ്: റിയാസ് ഖാൻ

സിദ്ധിഖിന്റെ വീട്ടിൽ ഏത് പരിപാടിക്കും ഞാനും, എന്റെ വീട്ടിൽ ഏത് പരിപാടിക്കും സിദ്ധിഖും എത്തുമായിരുന്നു. അടുത്തിടെ ആണ് മേലെപ്പറമ്പിൽ ആൺ വീടിന്റെ രണ്ടാം ഭാഗം സംസാരിച്ചിരുന്നു. 2 മാസങ്ങൾക്ക് മുൻപ് ഒരു ഫ്ലാറ്റിൽ ആയിരുന്നു മീറ്റിംഗ് നടന്നിരുന്നത്. കഥ കേട്ട് എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു. ഇത് നമുക്ക് രഘുനാഥ്‌ പാലേരിയെക്കൊണ്ട് തന്നെ കഥ എഴുതിക്കണം എന്നായിരുന്നു തീരുമാനം. മറ്റൊരാളുടെ ക്രെഡിറ്റ്‌ എടുക്കാൻ ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അത്രയും നല്ല ഒരു മനുഷ്യനായിരുന്നു. പാവപ്പെട്ടവരെ സ്നേഹിക്കുന്ന, ഇടം കൈകൊണ്ട് കൊടുക്കുന്നത് വലം കൈ അറിയരുത് എന്ന് ഭാവിക്കുന്ന ഒരു വ്യക്തി. അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താൻ പറ്റാത്ത ഒരു വിടവാണ് നമ്മൾക്ക് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News