‘ആ ഭാർഗവീനിലയത്തിൽ പുറം ലോകവുമായി ബന്ധമില്ലാതെ മോഹൻലാൽ താമസിച്ചു, ഒടുവിൽ ഞാൻ ചെന്നപ്പോഴാണ് ഭീകരത മനസിലായത്’

വലിയ പ്രതീക്ഷയോടെ പുറത്തുവന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അണിയറപ്രവർത്തകരുടെയെല്ലാം മാസങ്ങൾ നീണ്ട പ്രയത്നമാണ് വാലിബന് പിറകിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ജയ്‌സാൽമറിലും, പൊഖ്രനിലും ഷൂട്ടിംഗ് സമയത്ത് നടൻ മോഹൻലാൽ അനുഭവിച്ച ഏകാന്തതയെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമാതാവ് നടൻ മോഹൻലാലിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.

ഷിബു ബേബി ജോൺ പറഞ്ഞത്

ALSO READ: അമ്മയും കാമുകനും ചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; സംഭവം തിരൂരില്‍

ഞാന്‍ വാലിബന്റെ ഷൂട്ടിങ് തുടങ്ങിയ ദിവസം ലൊക്കേഷനിലേക്ക് പോയിരുന്നു. അന്ന് തന്നെ എനിക്ക് അവിടുന്ന് തിരിച്ചു വരേണ്ടി വന്നു. പിന്നെ ഞാന്‍ ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി. അതുകൊണ്ട് എനിക്ക് പിന്നീട് അങ്ങോട്ട് പോകാന്‍ പോലും സമയം കിട്ടിയില്ല. എപ്പോഴും ജനങ്ങളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. സ്വകാര്യതക്ക് വേണ്ടി എവിടെങ്കിലും രണ്ട് ദിവസം മാറി നില്‍ക്കാന്‍ കൊതിക്കുന്ന ആളാണ് ലാല്‍. അങ്ങനെ ഒരാള്‍ രണ്ടര മാസത്തോളം രാജസ്ഥാനില്‍ പോയി ഒരാളുമായി ബന്ധമില്ലാത്ത നിലയില്‍ ഒറ്റപെട്ടു കഴിയേണ്ടി വന്നു.

ആദ്യം ജയ്സല്‍മീറിലായിരുന്നു, പിന്നെ പൊഖ്രാന്‍ ഫോര്‍ട്ടിലേക്ക് പോയി. അത് ഭാര്‍ഗിവനിലയം പോലെയുള്ള സ്ഥലമാണ്. ഒരു മാസത്തോളം ലാല്‍ അവിടെ താമസിച്ചു. പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെയാണ് അവിടെ താമസിച്ചത്. ചുറ്റും ലാലിന് അടുപ്പമുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇടക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് അവിടേക്ക് പോയിരുന്നു. ലാലിനൊപ്പം ഇരുന്ന് ലാലിന്റെ ബോറടിമാറ്റാന്‍ വേണ്ടിയായിരുന്നു അത്. ലാലിന്റെ അവസ്ഥ എന്നെ വല്ലാതെ അലട്ടിയിരുന്നു. കാരണം ഞാന്‍ പൊഖ്രനില്‍ പോയപ്പോഴാണ് അതിന്റെ ഭീകരത എനിക്ക് മനസിലാകുന്നത്.

ALSO READ: ചരിത്ര നേട്ടം സ്വന്തമാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’

ഒരു വലിയ കോട്ടയുടെ പല ഭാഗത്തായി പത്തോ പന്ത്രണ്ടോ മുറികളുണ്ടായിരുന്നു. ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് എത്താന്‍ തന്നെ വലിയ പ്രയാസമാണ്. ലാലിന് അടുത്ത് ആരുടേയും മുറിയില്ല. ആകെ ഒറ്റപെട്ടു കഴിയേണ്ട അവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ലാലിന്റെ ബോറടി മനസിലാക്കി എന്റെ മറ്റൊരു സുഹൃത്തിനെ ഞാന്‍ രണ്ട് ആഴ്ച്ചത്തേക്ക് അവിടേക്ക് പറഞ്ഞ് വിട്ടു. ഒന്നുമില്ല ചുമ്മാ ലാലുമായി സംസാരിച്ച് ഇരുന്നാല്‍ മാത്രം മതിയെന്ന് പറഞ്ഞു. ഈ കാര്യം ലാല്‍ ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ ആളുടെ മാനസികാവസ്ഥ ഞങ്ങള്‍ മനസിലാക്കി. ഒറ്റപ്പെട്ടിരിക്കേണ്ടി വരുന്ന അവസ്ഥ തിരിച്ചറിയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News