ഇതുവരെ മികച്ച കളക്ഷൻ, ഹനുമാൻ കാണാൻ ഓഫറുമായി നിർമാതാക്കൾ

തേജ സജ്ജ നായകനായ 2024ലെ ഹിറ്റ് ചിത്രമാണ് ഹനുമാൻ. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്.റിലീസായി ഒന്നര മാസത്തോളമായിട്ടും ചിത്രം മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ആകെ 300 കോടി രൂപയിലധികമാണ് ചിത്രം നേടിയത്.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; അഡ്വ ബി എ ആളൂരിനെതിരെ വീണ്ടും കേസ്

ഇപ്പോഴിതാ ഹനുമാന്റെ ടിക്കറ്റ് വിലയില്‍ ഓഫര്‍ നല്‍കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.ഫെബ്രുവരി 23 മുതല്‍ 29 വരെയാണ് ഓഫര്‍.സിംഗിള്‍ സ്‍ക്രീനില്‍ 112 രൂപയും നാഷണല്‍ മള്‍ട്ടിപ്ലക്സ് ചെയ്‍നില്‍ 112 രൂപയുമാണ് ഓഫർ ടിക്കറ്റ് വില. . ഇതോടെ ആരാധകരും സന്തോഷത്തിലാണ്.

അമൃത നായര്‍ ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് വര്‍മയാണ് ചിത്രത്തിന്റെ സംവിധായകൻ.
അതേസമയം തെലുങ്കിലെ യുവ നടന്മാരിൽ ശ്രദ്ധ നേടിയ താരമാണ് തേജ സജ്ജ. നിരവധി ചിത്രങ്ങളിലും തേജ വേഷമിട്ടിട്ടുണ്ട്. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു.

ALSO READ:ഭാര്യ എത്തിയിട്ടും താഴെയിറങ്ങില്ല, കാമുകിയെ കാണണം, പെട്രോളുമായി വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys