പ്രൊഫ. എ നബീസ ഉമ്മാൾ അക്ഷരോദയം പുരസ്കാരം വി ഷിനിലാലിന്

V SHINILAL

സാംസ്കാരിക -സാഹിത്യരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് ഏർപ്പെടുത്തിയ പ്രൊഫ. എ നബീസ ഉമ്മാൾ അക്ഷരോദയം പുരസ്കാരം പ്രശസ്ത കഥാകാരൻ വി. ഷിനിലാലിന്. കഥാകൃത്ത് പ്രൊഫ. എംഎ സിദ്ദിഖ്, എഴുത്തുകാരിയും പരിഭാഷകയുമായ കബനി സി, പ്രശസ്ത കവി ഡോ. ചായം ധർമ്മരാജൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിജൂഖാൻ ജെ എസ്, എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് വി ഷിനിലാലിനെ തെരഞ്ഞെടുത്തത്.

മെയ് 14 മുതൽ 18 വരെ നെടുമങ്ങാട് പത്താംകല്ലിൽ നടന്നു വരുന്ന ‘പ’ ഫെസ്റ്റിവലിന്‍റെ ഭാഗമായി മെയ് 18ന് എ എ റഹിം എം പി പുരസ്കാരം വിതരണം ചെയ്യുമെന്ന് അക്ഷരം ഗ്രന്ഥശാല പ്രസിഡന്‍റ് കെ പി പ്രമോഷ് , സെക്രട്ടറി ഷമീർ എസ് എന്നിവർ അറിയിച്ചു.

ALSO READ; വി പി ശിവകുമാർ സ്മാരക കേളി അവാർഡ് സി അനൂപിന്

സാഹിത്യരചനയെ കാലഘട്ടത്തിന്റെ പ്രതികരണ ഭാഷയാക്കി മാറ്റിയ എഴുത്തുകാരനാണ് വി ഷിനിലാലെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. ഷിനിലാൽ എന്ന പേര് ഇതുവരെ എഴുതിയ കൃതികളുടെ മാത്രം ശബ്ദമല്ല; ഇനി എഴുതപ്പെടാനിരിക്കുന്ന അനേകം രചനാഭൂപടങ്ങളുടെയും മേൽവിലാസമാണെന്നും പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.

ഉടൽഭൗതികം, സമ്പർക്കക്രാന്തി, ഇരു, 124, അടി, ബുദ്ധപഥം, ഗരിസപാ അരുവി അഥവാ ഒരു ജലയാത്ര, നരോദപാട്യയിൽ നിന്നുള്ള ബസ് (കഥാ സമാഹാരം) ചോല, ഡാലിയമ്മൂമ്മയുടെ പുഴ (ബാലസാഹിത്യം) എന്നിവ പ്രധാന കൃതികളാണ്. സമ്പർക്കക്രാന്തി എന്ന നോവൽ The Wanderer എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങൾ, യാത്രാകുറിപ്പുകൾ എന്നിവ എഴുതുന്നു. ദക്ഷിണ റയിൽവേയിൽ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടറാണ് വി ഷിനിലാൽ. നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News