‘ബാംഗ്ലൂര്‍ -കൊച്ചി വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ പാലക്കാടിന്റെ മുഖച്ഛായ മാറും’: മുന്‍മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വ്യാവസായിക ഇടനാഴിയും പാലക്കാടിന്റെ വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ -കൊച്ചി വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ പാലക്കാടിന്റെ മുഖച്ഛായ മാറുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

ALSO READ: ‘ആ ടിക്കറ്റ് കിട്ടിയതുകൊണ്ട് രക്ഷയായി, ഞങ്ങളും അന്ന് പഹൽഗാമിലേക്ക് പോകേണ്ടതായിരുന്നു; ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വൻ കൈരളി ന്യൂസ് ഓൺലൈനോട്

മെയ് 9,10,11 തീയതികളില്‍ പാലക്കാട് വച്ച് നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വ്യാവസായിക ഇടനാഴിയും പാലക്കാടിന്റെ വികസനവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. സമൂഹത്തിലെ എല്ലാ മേഖലയും ഉള്‍പ്പെടുന്നതാകണം വികസനമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സി രവീന്ദ്രനാഥ് പറഞ്ഞു.

ALSO READ: മൂന്നാറിലെ കോൺഗ്രസ് പാർടിയിലെ അഭിപ്രായ വ്യത്യാസം പുറത്ത്: പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്കത്ത് അസാധുവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷത വഹിച്ചു. പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസീത, മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ എസ് ബി രാജു, വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, പാലക്കാട് ജില്ലാ ലേബര്‍ ഓഫീസര്‍ അനില്‍ സാം, കഞ്ചിക്കോട് കിന്‍ഫ്ര പ്രസിഡന്റ് കിരണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News