പ്രൊഫ. എ. സുധാകരൻ അവാർഡിന് ടി.ആർ. അജയൻ അർഹനായി

പ്രൊഫ. എ.സുധാകരൻ അവാർഡിന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ടി.ആർ. അജയൻ അർഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. മാധ്യമ രംഗത്തെ സവിശേഷമായ ഇടപെടലുകൾ , നിസ്വാർത്ഥമായ സാംസ്ക്കാരിക പ്രവർത്തനം, വിവിധ സാംസ്കാരിക സംഘടനകളെ ക്രിയാത്മകമാക്കുന്നതിൽ നൽകിയ സംഭാവനകൾക്കാണ്   പുരസ്ക്കാരം.

മലയാളം കമ്മ്യൂണിക്കേഷൻ്റെ (കൈരളി ടിവി, കൈരളി ന്യൂസ് ,വി ,കൈരളി അറേബ്യൻ ചാനലുകൾ ) ഡയറക്ടർ ആയി തുടക്കം മുതൽ  പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ട്രഷറർ, ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി, പാലക്കാട് ഇൻഡോർ സ്റ്റേഡിയം സെക്രട്ടറി, സ്വരലയ പാലക്കാട് ചാപ്റ്റർ സെക്രട്ടറി, പാലക്കാട് സ്മാൾ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് കമ്പനി ഡയറക്ടർ, പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ നിർവ്വാഹക സമിതി പ്രത്യേക അംഗം എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

പ്രൊഫ. എ. സുധാകരൻ്റെ ചരമവാർഷിക ദിനമായ ജൂൺ 5 ന് വൈകിട്ട് 5  മണിക്ക് തിരുവനന്തപുരം വൈഎംസി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് അവാർഡുകൾ സമ്മാനിക്കും. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുളള സമ്മാനദാനവും നിർവ്വഹിക്കും.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എകെജിസിടി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്ന പ്രൊഫസർ എ.സുധാകരൻ്റെ സ്മരണക്കായി പുകസ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. പുകസ ജില്ലാക്രട്ടറി സി.അശോകൻ കൺവീനറും പ്രൊഫ. വി.എൻ മുരളി, ഡോ.പി സോമൻ, പ്രൊഫ. എ.ജി.ഒലീന എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News