
നിലമ്പൂർ: എൽ ഡി വൈ എഫ് നേതൃത്വത്തിൽ നിലമ്പൂർ വ്യാപാര ഭവനിൽ യുവജനകൂട്ടായ്‌മ സംഘടിപ്പിച്ച “വികസനത്തിന് സംവാദം –പ്രൊഫണൽ മീറ്റ്’ ഭാവി നിലമ്പൂരിന്റെ ഹൃദയസ്‌പന്ദനമായി. നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ നിലമ്പൂരിനെ അടയാളപ്പെടുത്താൻ ഫലപ്രദമായ വികസന കാഴ്ചപ്പാടുകൾ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് അവതരിപ്പിച്ചു.
വിവിധ പ്രൊഫണല്‍ മേഖലകളിലുള്ളവര്‍ സ്വരാജുമായി സംവദിച്ചു. നിലമ്പൂരിന്റെ വരുംനാളുകള്‍ എങ്ങനെയാകണമെന്ന അഭിപ്രായവും നിര്‍ദേശവും പങ്കുവച്ചു.
Also Read: വിജയാഹ്വാനവുമായി തൊഴിലാളികൾ; എം സ്വരാജിന്റെ വിജയത്തിനായി എഐടിയുസി ‘വർക്കേഴ്സ് അസംബ്ലി’ സംഘടിപ്പിച്ചു
നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാകുന്നുവെന്നാണ് ആലോചിക്കേണ്ടതെന്ന് സ്വരാജ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കണം. നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. തേക്കിന്റെ നാടായ നിലമ്പൂരില്‍ മരവ്യവസായത്തിന് അനുകൂലമായ സാധ്യത ഉപയോഗപ്പെടുത്തണം. മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി ഫാം ടൂറിസം പ്രോത്സാഹിപ്പിക്കണം. നിലമ്പൂരിന്റെ അനന്തമായ ടൂറിസം സാധ്യതള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. വനം വകുപ്പുമായി സഹകരിച്ച് വനയാത്രയ്ക്ക് അവസരമൊരുക്കും. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് അഭിരുചിക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നതിന് നൈപുണിവികസന കേന്ദ്രം സ്ഥാപിക്കണം. പുതിയ തലമുറയുടെ ആശയങ്ങള്‍ പരിഗണിച്ച് മുന്നോട്ടുപോകാനുള്ള പശ്ചാത്തല സൗകര്യമൊരുക്കും. ജില്ലാ ആശുപത്രി ശക്തിപ്പെടുത്തും. കര്‍ഷക കൂട്ടായ്മകള്‍ക്ക് രൂപംനല്‍കി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തും–സ്വരാജ് പറഞ്ഞു.
പി എം ശില്‍പഅധ്യക്ഷയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. വി പ്രജോഷ് സ്വാഗതവും ഡോ. സി എ മുഹമ്മദ് ഫായിസ് നന്ദിയും പറഞ്ഞു. വി ശിവദാസന്‍ എംപി ,ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡന്റ് പി ഷബീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here