
കാഫലമുള്ള മാവിന് കല്ലേറ് കിട്ടുന്നത് പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെയുള്ള ആക്രമണമെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ്. പിണറായി വിജയൻ മൂടുപടമില്ലാത്ത പച്ചയായ മനുഷ്യനാണ്. ഉള്ളിൽ ഒന്ന് വെച്ച് കൊണ്ട് പുറമെ മറ്റൊന്ന് കാണിക്കുന്ന പ്രകൃതം അദ്ദേഹത്തിനറിയില്ല.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതികരണവും സാധാരണക്കാരന്റെ ഭാഷയിലാവുന്നത് സ്വാഭാവികമാണെന്ന് കെ വി തോമസ് പറഞ്ഞു.
എല്ലാ ചോദ്യങ്ങളോടും ഡിപ്ലോമാറ്റിക്കായി പ്രതികരിക്കാൻ സാധാരണക്കാർക്കിടയിൽ ജീവിച്ചു വളർന്ന ഒരു നേതാവിനും കഴിയണമെന്നില്ല. ഇങ്ങനെയുള്ള ഒരു നേതാവിനെ ചില മാധ്യമങ്ങൾ വളഞ്ഞിട്ടാക്രമിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.
‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം’ എന്ന പഴമൊഴി ഇവിടെ പ്രസക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

