ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനിയോട് പ്രൊഫസറുടെ പ്രണയാഭ്യർത്ഥന; ചെരുപ്പൂരി തല്ലി വിദ്യാർഥികൾ, വീഡിയോ പുറത്ത്

PROFESSOR PROPOSED STUDENT IN CLASS ROOM BENGALURU

മുറിക്കുള്ളിൽ വെച്ച് വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ പ്രൊഫസറെ മ‌‌ർദിച്ച് വിദ്യാർഥികൾ. ബെംഗളൂരുവിൽ ഒരു മെഡിക്കൽ കോളേജിൽ ആണ് സംഭവം. കർണാടകയിലെ തുംകൂരിലുള്ള ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ (എസ്എസ്എംസി) അസിസ്റ്റന്റ് പ്രൊഫസർ ആണ് ക്ലാസ് നടന്നു കൊണ്ടിരിക്കെ വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. പിന്നാലെ ആണ് പ്രകോപിതയായ വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തത്. കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളേജ് പ്രൊഫസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിദ്യാർത്ഥികളിൽ ഒരാൾ ചിത്രീകരിച്ച വിവാഹാഭ്യർത്ഥനയുടെ വീഡിയോയിൽ, മൈക്കിലൂടെ പ്രൊഫസർ തന്റെ ബാച്ചിലെ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നതും പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതും കാണാൻ സാധിക്കും.

ALSO READ: അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി; കൂടിയത് വലിയ വില

മൈക്കിലൂടെ പ്രൊഫസർ തന്റെ ബാച്ചിലെ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നതും പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം. പ്രൊഫസർ വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ, വിദ്യാർത്ഥിനി അദ്ദേഹത്തിന്റെ അടുത്ത് എത്തി സംസാരിക്കുകയും ഇത് വാക്കുതർക്കത്തിലേക്ക് കടക്കുകയും ആയിരുന്നു. സംഘർഷത്തിനിടെ, വിദ്യാർത്ഥി തന്നോട് സ്നേഹം പ്രകടിപ്പിച്ചതായും അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും പ്രൊഫസർ അവകാശപ്പെട്ടു. തുടർന്ന് നാളെ സംസാരിക്കാമെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ച പ്രൊഫസറോട് തനിക്ക് ഒന്നിനും താല്പര്യമില്ലെന്ന് പെൺകുട്ടി മറുപടി നൽകി.

സംഭവത്തിന്റെ വാർത്ത പരന്നതോടെ മറ്റ് വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രൊഫസറെ നേരിടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. കാമ്പസിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ, വിദ്യാർത്ഥിനി പ്രൊഫസറെ ചെരുപ്പ് കൊണ്ട് അടിക്കുന്നതും മറ്റുള്ളവർ അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുന്നതും കാണാം. പോലീസ് സംഭവം പരിശോധിച്ച് വരികയാണെന്ന് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News