ത്രിതല വാഴ സംരക്ഷണം എങ്ങനെ ?

നമ്മുടെ നാട്ടില്‍ പലരും ചെയ്യുന്ന ഒന്നാണ് വാഴ കൃഷി. ലാഭമുണ്ടാക്കുന്ന കാര്യത്തില്‍ വാഴ കൃഷി വളരെ മുന്നിലാണ്. മൂന്ന് ഘട്ടങ്ങളിലായി സംരക്ഷിക്കുന്നതിലൂടെ വാഴ കൃഷി വന്‍ ലാഭത്തിലേക്കെത്തിക്കാന്‍ കഴിയും. വാഴ വിത്ത് നടുന്നതിന് മുമ്പ് മണ്ണിനെ പരുവപ്പെടുത്തിയെടുക്കുന്നതും വിത്തിന് വളം നല്‍കുന്നത് ജലസേചനം നല്‍കുന്നതുമാണ് വാഴ കൃഷിയില്‍ വരുന്ന മൂന്ന് ഘട്ടങ്ങള്‍.

  • വാഴ വിത്ത് നടുന്നതിന് മുമ്പ് വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് മണ്ണിനെ പരുവപ്പെടുത്തിയെടുക്കുക. വാഴവിത്ത് നടാനെടുക്കുന്ന കുഴിയിലും വേപ്പിന്‍ പിണ്ണാക്കിടുന്നത് നല്ലതാണ്.

  • വാഴ വിത്ത് നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.

  • ജലസേചനം വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10 തവണ ജലസേചനം നടത്തേണ്ടതാണ്.

കൃഷിക്കാലം മഴയെ ആശ്രയിച്ച് ഏപ്രില്‍ – മേയ് മാസങ്ങളിലും ജലസേചിത വിളയായി ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലും നടാം. പ്രാദേശികമായി നടീല്‍ കാലം ക്രമപ്പെടുത്തേണ്ടതാണ്. നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല. ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയത്ത്, ഇത് ഒഴിവാക്കുന്ന രീതിയില്‍ നടീല്‍ സമയം ക്രമീകരിക്കേണ്ടാതാണ്

Also Read : കൂട്ടുകാരനെ പറ്റിച്ച് ടൂറിന് പോകാന്‍ ഒരുങ്ങുകയാണോ ? ഇതാ മൂന്ന് സ്‌പോട്ടുകള്‍, മുന്നില്‍ പീരുമേട്

വിളവെടുപ്പ് നടത്തുന്നത് സാധാരണഗതിയില്‍ നോക്കി തീരുമാനിച്ചാണ്. കുലവരുന്നതുമുതല്‍ പാകമാകുന്നതുവരെയുള്ള കാലാവധി ദിവസത്തില്‍ പരിഗണിച്ചും വിളവെടുപ്പു നടത്താം. കുലവന്നതിന് ശേഷം 90-120 ദിവസം വരെയെടുക്കും കായകള്‍ മൂപ്പെത്താന്‍. വിപണിയിലെ ഡിമാന്റും വിളവെടുപ്പ് തീരുമാനിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News