നൂഹില്‍ ഇന്റര്‍നെറ്റ് നിരോധനത്തിന് പിന്നാലെ നിരോധനാജ്ഞയും

ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ ഹരിയാന നൂഹില്‍ വീണ്ടും ഇന്റര്‍നെറ്റ് നിരോധനത്തിന് പിന്നാലെ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.വിഎച്ച്പിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ബ്രിജ് മണ്ഡല്‍ ജല അഭിഷേക് ശോഭയാത്രയുടെ പശ്ചാത്തലത്തിലാണ് നടപടി.യാത്രയുടെ അനുമതി നിഷേധിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖട്ഗദാ അറിയിച്ചു.

Also Read: ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നടന്ന സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വി ശിവന്‍കുട്ടി

ചിലര്‍ യാത്രയുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ച സാഹചര്യത്തില്‍ നൂഹില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.അതേസമയം മതപരമായ യാത്രകള്‍ക്ക് അനുമതി വേണ്ടെന്നും ഭരണകൂടം മുന്നോട്ടുവന്ന് യാത്രയ്ക്ക് വേണ്ട പിന്തുണ നല്‍കണമെന്നും വിഎച്ച്പി പ്രവര്‍ത്തകന്‍ സുരേന്ദ്ര ജെയിന്‍ പ്രതികരിച്ചു.കഴിഞ്ഞമാസം 31ന് വിഎച്ച്പി നടത്തിയ യാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel