കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയിൽ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തിൻ്റെ ഭാഗമായി കർഷക സംഘടനകൾ പാർലമെൻ്റ് മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നോയ്ഡയിൽ കിസാൻ മഹാപഞ്ചായത്ത് ചേരും.

Also Read: ഗ്രാമീണ–വ്യവസായ ഭാരത്‌ ബന്ദ്: നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അധികാർ ആന്തോളനും

നാളെയാണ് പാർലമെൻ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിഐടിയുവും രംഗത്തുണ്ട്. നിരവധി തവണ സർക്കാരുമായി അഖിലേന്ത്യാ കിസാൻ സഭാ നേതാക്കൾ ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിലേക്കെത്താൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്നാണ് സമരം കടുപ്പിക്കാൻ തീരുമാനമാകുന്നത്.

Also Read: ദുബായ് എയർപോർട്ടിൽ വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാൻ അത്യാധുനിക പരിശോധന കേന്ദ്രം; 2023ൽ പിടികൂടിയത് 1327 കൃത്രിമ രേഖകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News