പ്രമുഖ നടി സുലോചന ലട്കര്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടി സുലോചന ലട്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹിന്ദിയിലും മറാഠിയിലുമായി 300ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഹിന്ദിയിലും മറാഠിയിലുമായി 300ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഷമ്മി കപൂറിന്റെ ദില്‍ ദേഖേ ദേഖോ, ദിലീപ് കുമാറിന്റെ ആദ്മി ആന്‍ഡ് ദേവ്, ആനന്ദിന്റെ ജോണി മേരാ നാം എന്നീ ചിത്രങ്ങളിലെല്ലാം സുലോചന അമ്മ വേഷത്തിലെത്തി. രാജ്യം പദ്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

Also Read: സിനിമാതാരം നിതിന്‍ ഗോപി അന്തരിച്ചു

ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുലോചനയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ അവസ്ഥ ഗുരുതരമാവുകയായിരുന്നു കഴിഞ്ഞ മാര്‍ച്ചിലും സുലോചന ലട്കറിന്റെ ആരോഗ്യം മോശമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News