
ഐപിഎൽ ആദ്യ സീസൺ ജേതാക്കളായ രാജസ്ഥാൻ റോയൽസിനെ പ്രമുഖ വ്യവസായി ലക്ഷ്മി മിത്തൽ സ്വന്തമാക്കി. ജയ്‌പൂർ ആസ്ഥാനമായ ടീമിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനായുള്ള കരാറിലെത്തിയതായി അദ്ദേഹം ഇന്ന് വെളിപ്പെടുത്തി.
ഉരുക്ക് വ്യവസായ രംഗത്തെ പ്രമുഖനായ മിത്തൽ ലോകപ്രശസ്ത കമ്പനിയായ ആർസെലർ മിത്തലിന്റെ ചെയർമാൻ കൂടിയാണ്. ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിലെ ഫ്രാൻഞ്ചൈസിനെ വാങ്ങിയത് വഴി മിത്തൽ തന്റെ ബിസിനസ് സാമ്രാജ്യം കായികരംഗത്തെത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ് എന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്.
Also Read: വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം
മിത്തലിനെ കൂടാതെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അദാർ പൂനവല്ലയും നിലവിലെ ഉടമയായ മനോജ് ബദാലെയും 15,660 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയ കൺസോർഷ്യത്തിന്റെ ഭാഗമാണ്. കരാർ പ്രകാരം, ഫ്രാഞ്ചൈസിയുടെ ഏകദേശം 75 ശതമാനം ഓഹരികളും മിത്തൽ കുടുംബത്തിന്റെ കൈവശം ആയിരിക്കും, 18 ശതമാനം അദാർ പൂനവല്ലയ്ക്കും ബാക്കി 7% ഓഹരികൾ മനോജ് ബദാലെ ഉൾപ്പടെയുള്ള നിലവിലുള്ള നിക്ഷേപകരുടെ കൈവശമായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

