പാഴായ വോട്ടും പത്തുവര്‍ഷവും; നിങ്ങള്‍ നല്‍കിയ വോട്ടിന് ബിജെപി തന്നതിതാണ്!

വാഗ്ദാനങ്ങള്‍ നല്‍കാന്‍ യാതൊരു മടിയുമില്ല. പറഞ്ഞുവരുന്നത് ബിജെപിയെ കുറിച്ചാണ്. പ്രകടന പത്രികകള്‍ പുറത്തിറക്കുമ്പോള്‍ വാരിക്കോരി വാഗ്ദനങ്ങള്‍ നല്‍കുന്നതിന് ബിജെപിയും എന്‍ഡിഎ മുന്നണിയും യാതൊരു വൈമനസ്യവും കാട്ടാറില്ല. കള്ളപ്പണം, പെട്രോള്‍, തൊഴിലില്ലായ്മ, സ്ത്രീശാക്തീകരണം, മെയ്ക്ക് ഇന്‍ ഇന്ത്യ, തുടങ്ങി എല്ലാ വിഷയങ്ങളിലും പല വാഗ്ദാനങ്ങള്‍.

പത്തുവര്‍ഷം മുമ്പ് പറഞ്ഞ ഏറ്റവും വൈറലായൊരു വാഗ്ദാനം പെട്രോള്‍ വിലയെ കുറിച്ചാണ്. ബിജെപി അഥവാ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പെട്രോള്‍ വില അമ്പതാകുമെന്നതായിരുന്നു പ്രധാന വാഗ്ദാനം. പക്ഷേ സെഞ്ച്വറിയും കടന്ന് പോയ പെട്രോള്‍ വില ഒന്നു തൊണ്ണൂരിന് താഴെ എത്തണമെങ്കില്‍ ഒന്നുകില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരണം അല്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്.

ALSO READ: ആറ്റിങ്ങലിൽ കോൺഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോൺ സന്ദേശം ചോർന്നതിൽ കോൺഗ്രസ് പ്രവർത്തകന് മർദനം

രാജ്യത്തിന്റെ ക്രമസമാധാനം നശിക്കുന്നുവെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് മണിപ്പൂര്‍ കലാപം, ഹോസ്റ്റല്‍ മുറിയില്‍ നിസ്‌കരിച്ച് പോയതിന് ആള്‍ക്കൂട്ട മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണെന്നത് വ്യക്തമാക്കുന്നതാണ് നാട്ടില്‍ വര്‍ഗീയതയും വിദ്വേഷവും വളരുന്നു എന്നത് മനസിലാക്കാന്‍. പത്തുവര്‍ഷം മുമ്പ് ഈ നാടിങ്ങനെ ആയിരുന്നോ എന്നൊന്ന് കൂടി ചിന്തിക്കണം.

വാഗ്ദാനങ്ങള്‍ വഞ്ചിതരായി ഭൂരിഭാഗം ഇന്ത്യക്കാരും ചെയ്ത ആ ഒരു വോട്ടിന് ബിജെപി നല്‍കിയതെന്താണെന്ന് എണ്ണി പറഞ്ഞാല്‍ ആദ്യ സ്ഥാനം പെട്രോള്‍ ഡീസല്‍ വില ഇരട്ടിയായി എന്നത് തന്നെയാണ്. ഗ്യാസ് വില ഇരട്ടിയായി, തൊഴില്ലില്ലായ്മ കുതിച്ചുചാടി, പത്തു ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു, പൊതുകടം നാലിരട്ടിയായി, പട്ടിണിയില്‍ റെക്കോര്‍ഡ്, ഇലക്ട്രല്‍ ബോണ്ട് കോഴ, മണിപ്പൂര്‍ കലാപം, പൗരത്വം പോലും മതാധിഷ്ഠിതമാക്കുന്നു, വീണ്ടും പറയുന്നു വര്‍ഗീതയും വിദ്വേഷവും വളരുന്നു.

ALSO READ: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളെ സേവിക്കേണ്ട സര്‍ക്കാര്‍ ഏതു തരത്തിലും ജനങ്ങളെ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ജനങ്ങളെ ഞെക്കിഞെരുക്കി കൊല്ലുന്ന കേന്ദ്ര ഭരണം മാറാന്‍ ഒരേയൊരു മാറ്റമാണ് വേണ്ടത്. വോട്ട് ചെയ്യുന്നത് ശരിയായ മുന്നണിക്കാണോ എന്ന ചിന്തയില്‍. മാറി ചിന്തിക്കാം, രാജ്യത്തിനായി വോട്ടു ചെയ്യാം. ഓരോ വോട്ടറിന്റെയും വിരല്‍ തുമ്പിലാണ് രാജ്യത്തിന്റെ ഭാവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News