നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നത്. അതു മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്‌നേഹത്തോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കാനും നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം നബിദിനാശംസകള്‍ നേരുന്നു- മുഖ്യമന്ത്രി കുറിച്ചു.

READ ALSO:ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധിയാണ്. ഒമാനിലും വ്യാഴാഴ്ചയാണ് നബിദിനം. നബി ദിനം പ്രമാണിച്ച് ഒമാനിലും പൊതു സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

READ ALSO:സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി കണ്ണൂർ സർവ്വകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News