ഫുട്ബോൾ ലോകകപ്പ്; 64 ടീമുകൾ വേണമെന്ന് നിർദേശം

FIFA World cup

2030ൽ ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികമാണ്. ശതാബ്‌ദിവർഷത്തെ ഫുട്ബോൾ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കണെമെന്ന നിർദേശവുമായി ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ. സ്‌പെയ്‌ൻ, മൊറോക്കോ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2030 ലോകകപ്പിന്‌ ആതിഥേയരാകുന്നത്. ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളിൽ വെച്ച് ഓരോ മത്സരങ്ങളുമുണ്ടാകും.

1998 മുതൽ 2022ലെ ഖത്തർ ലോകകപ്പ്‌ വരെ ലോകചാമ്പ്യന്മാരാകാൻ മാറ്റുരച്ചിരുന്നത് 32 ടീമുകളായിരുന്നു. 2022ൽ ലോകകപ്പിൽ 64 മത്സരങ്ങളാണുണ്ടായിരുന്നത്. എന്നാൽ 2026 ലെ അമേരിക്കയും ക്യാനഡയും മെക്‌സിക്കോയും ആതിഥേയരാവുന്ന ലോകകപ്പിൽ 48 ടീമുകളാമുള്ളത്.

Also Read: കരാര്‍ ഒപ്പിട്ട ശേഷം ഐ പി എല്ലില്‍ ചേക്കേറി; കോര്‍ബിന്‍ ബോഷിന് വിലക്ക് ഏര്‍പ്പെടുത്തി പി എസ് എല്‍

ഉറുഗ്വേയായിരുന്നു ആദ്യ ലോകകപ്പിന് വേദിയായത്. 64 ടീമുകളെ ലോകകപ്പിൽ ഉൾപ്പെടുത്തണമെന്ന ആശയം ഫിഫ കോൺഗ്രസിൽ ആദ്യം ഉയർത്തിയത്‌ ഉറുഗ്വേ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌ ഇഗ്‌നേഷ്യോ അലൻസോയാണ്‌. . ശതാബ്‌ദി വർഷത്തിൽ പരമാവധി രാജ്യങ്ങൾക്ക്‌ ലോകകപ്പ്‌ അനുഭവം ലഭിക്കണമെന്ന ആഗ്രഹത്തിലാണ്‌ ഈ നിർദേശമെന്ന്‌ ഫെഡറേഷൻ പ്രസിഡന്റ്‌ അലെജാൻഡ്രോ ഡോമിൻഗസ്‌ പറഞ്ഞു.

Also Read: ഏകദിന മത്സരങ്ങൾക്കായി കേരള ക്രിക്കറ്റ് ടീം ഒമാനിലേക്ക് :മുഹമ്മദ് അസ്ഹറുദ്ദീൻ ടീമിനെ നയിക്കും

എന്നാൽ നിർദേശത്തോടെ എതിർപ്പ് പ്രകടപ്പിച്ചു കൊണ്ട് യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ രംഗത്തുണ്ട്‌. ‘മോശം ആശയം’ എന്നാണ്‌ യുവേഫ പ്രസിഡന്റ്‌ അലക്‌സാണ്ടർ സെഫെറിന്റെ പുതിയ ആശയത്തോടുള്ള പ്രതികരണം. ലോകകപ്പിന്റെ നിലവാരം ഇടിയുമെന്ന വാദമാണ് നിർദേശത്തോടുള്ള എതിർപ്പിന്‌ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News