
ജിമ്മിൽ പോകുമ്പോൾ നമ്മൾ പലപ്പോഴും പ്രീ വർക്ക് ഔട്ട് മീലായി പ്രോടീൻ ഷേക്ക് കുടിക്കാറുണ്ട്. ഇതിൽ ഒരു ട്വിസ്റ്റ് ആയാലോ? പ്രോട്ടീനും കഫീനും ഒരുപോലെ ലഭിക്കുന്ന ഒരു ഷേക്ക്. ഒരു മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം 25 ഗ്രാം വരെ പ്രോട്ടീൻ വരെ നൽകും. നിങ്ങളുടെ പ്രിയപ്പെട്ട കാപ്പിയിൽ പാലിനു പകരം പ്രോട്ടീൻ ഷേക്ക് ചേർക്കുന്നതിലൂടെ നിങ്ങളുടെ കഫീൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു രുചികരവും ആരോഗ്യകരവുമായ മാർഗമാണിത്
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
60 എം.എൽ എസ്പ്രസ്സോ
1/3 കപ്പ് പ്രോട്ടീൻ ഷേക്ക് –
1 ടീസ്പൂൺ പഞ്ചസാര (ആവശ്യമെങ്കിൽ)
Also read – ട്രോമാ ബോണ്ടിങ് ടോക്സിക്കാണോ? അറിഞ്ഞിരിക്കേണ്ടതെല്ലാം
തയ്യാറാക്കുന്ന വിധം
1/4 കപ്പ് പ്രോട്ടീൻ പൗഡറിൽ 1/2 കപ്പ് പാലോ വെള്ളമോ ചേർത്ത് യോജിപ്പിക്കുക. ശേഷം പ്രോട്ടീൻ ഷേക്ക് മാറ്റിവെക്കുക. ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് കാപ്പി പൊടി ചേർത്താൽ സ്പ്രേസ്സോ റെഡി. ഇനി ഒരു ഗ്ലാസിൽ ഐസ് ചേർത്ത് അതിലേക്ക് എസ്പ്രസ്സോ ഒഴിക്കുക. മുകളിൽ പ്രോട്ടീൻ ഷേക്ക് ഒഴിക്കുക. ആവശ്യത്തിന് മധുരമില്ലെങ്കിൽ കുറച്ച് പഞ്ചസാര ചേർക്കുക, ആവശ്യമെങ്കിൽ കൂടുതൽ ഐസ് ചേർക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here