മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടാക്രമിച്ച് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍

മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്‍റെ വീടാക്രമിച്ച് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍. ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം ഉണ്ടായത്. സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. നേരത്തെയും മന്ത്രിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.  പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

ALSO READ: മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം

മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ ഉള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ആരോപിച്ചു. മണിപ്പൂര്‍ സംഘര്‍ഷം കേവലം സമുദായിക സംഘര്‍ഷമല്ലെന്നും, കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന ആണെന്നുമായിരുന്നു മേധ പട്കറുടെ പ്രതികരണം. ബിജെപിക്കെതിരെ ഇടപെടല്‍ നടത്താന്‍ രാഷ്ട്രപതിക്ക് ആത്മവിശ്വാസവും ധൈര്യവും ഉണ്ടെന്ന് കരുതുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നത് എന്നും മേധ ആരോപിച്ചു.

ALSO READ: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പശുവളർത്തൽ,സ്വൈര്യംകെട്ട് അയൽവാസികൾ പരാതി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel