അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം. പറമ്പിക്കുളം ആനപ്പാടിയിൽ ഇന്ന് ജനകീയ പ്രതിഷേധം നടത്തും. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെൻമാറ എംഎൽഎ കെ ബാബു കത്ത് നൽകി. മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി എന്നിവർക്കാണ് കത്ത് നൽകിയത്. കർഷക സംരക്ഷണ സമിതി, ബിഡിജെഎസ് തുടങ്ങിയവരും പ്രതിഷേത്തിലാണ്.

അരിക്കൊമ്പനെ മാറ്റാമെന്ന് ക‍ഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ഉൾവനത്തിലേക്ക് വിടണമെന്ന് സമിതിയിൽ അഭിപ്രായം ഉയർന്നിരുന്നു. മയക്കുവെടി വച്ച് കൂട്ടിലാക്കണമെന്ന ആവശ്യവുമായി കർഷക പ്രതിനിധികളും ഹൈക്കോടതിയിൽ എത്തിയിരുന്നു . ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയിടപെട്ടത്.

ആനയെ പിടികൂടിയേ പറ്റൂ എന്ന് സംസ്ഥാന സർക്കാർ കൂടി നിലപാടെടുത്തതോടെയാണ് ഇതേക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. കാട്ടാനയെ കൂട്ടിലടയ്ക്കുകയല്ല അതിന്‍റെ സ്വഭാവിക ആവാസ വ്യവസ്ഥയിലേക്ക് അയക്കുകയാണ് വേണ്ടത് എന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസവും കോടതി സ്വീകരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like