പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് ശക്തം, രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പിലാക്കിയ കേന്ദ്ര നീക്കത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചത്. പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ മേഖലയിലും കുഴപ്പങ്ങളുണ്ടാക്കുന്ന നടപടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി കുറ്റപ്പെടുത്തി. ബിജെപിയുടെ വര്‍ഗീയ അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. കോടതിയില്‍ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍

സിഎഎയ്‌ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലീം സംഘടനകളും ദില്ലി , പശ്ചിമ ബംഗാള്‍ , അസം , കേരളം എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. സിഎഎയുടെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ
ഇലക്ട്രല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റേത് എന്ന ആരോപണവും ശക്തമാണ്.

Also read : പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു, അസമില്‍ ഹര്‍ത്താല്‍

കേന്ദ്രം ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമെന്നും വിമര്‍ശനം ഇടത് പക്ഷമടക്കം ഉയര്‍ത്തുന്നുണ്ട്. പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ മുഖ്യമന്ത്രി മമത ബാനാര്‍ജി കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വര്‍ഗീയെ ധ്രുവീകരണ ശ്രമമെന്നാണ് വിശേഷിപ്പിച്ചത്.

ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടയാണ് നടപ്പാക്കുന്നതെന്ന വിമര്‍ശനമാണ് സമാജ് വാദി പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. ഇതേ വിമര്‍ശനം ഉയര്‍ത്തിയ ഇടത് പാര്‍ട്ടികളും നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ജനകീയവും നിയമ പരവുമായ പോരാട്ടങ്ങളിലൂടെ സിഎഎയെ എതിര്‍ക്കുമെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. മറ്റ് മത , രാഷ്ട്രീയ സംഘടനകളുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭത്തിന് രൂപം നല്‍കാനാണ് സിപിഐഎം പദ്ധതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News