
കേന്ദ്ര സര്‍ക്കാരിന്റെ കടല്‍ മണല്‍ ഖനന നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ലത്തീന്‍ സഭ രംഗത്തെത്തി. മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍കമ്മിറ്റി ഈ മാസം 27ന് നടത്തുന്ന തീരദേശ ഹര്‍ത്താലിനാണ് സഭ പിന്തുണ പ്രഖ്യാപിച്ചത്. സംസ്ഥാന വ്യാപകമായാണ് തീരദേശ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ കടല്‍ മണല്‍ ഖനനത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുകയാണ്.ഖനനത്തിനെതിരായ തീരദേശ ഹര്‍ത്താലിന് ലത്തീന്‍ സഭ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. ജില്ലകളിലെ തീരദേശത്ത് ഈ മാസം 27ന് ഹര്‍ത്താലിനാണ് ആഹ്വാനം.
രാഷ്ട്രീയ സാമുദായിക വ്യത്യാസം ഇല്ലാതെ സാമൂഹിക പ്രശ്നമായി ഇതിനെ കാണണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് ഇതിനെതിരെ പോരാടണമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ പറഞ്ഞു.
മത്സ്യത്തൊഴിലാളി സംഘടനകള്‍, സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനകള്‍, ബോട്ട് ഉടമകള്‍, പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികള്‍, വിവിധ മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ തുടങ്ങിയവയെല്ലാം സമരത്തിന്റെ ഭാഗമാകും. മാര്‍ച്ച് 12 ന് ആണ് സംയുക്ത സമര സമിതി പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

