പിണറായി വിജയനതിരേ വിമാനത്തിൽ പ്രതിഷേധം; പോലീസ് റിപ്പോർട്ട്‌ ഹാജരാക്കി അംഗീകരിക്കുന്നതിൽ തീരുമാനം വെള്ളിയാഴ്ച

pinarayi vijayan

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട്‌ ഹാജരാക്കി. പ്രതികൾക്കെതിരെ വ്യോമയന വകുപ്പ് നിലനിൽക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത് ഇത് അംഗീകരിക്കുന്നതിൽ തീരുമാനം വെള്ളിയാഴ്ച.

വിമാനത്തിനുള്ളിൽ വച്ച് പിണറായിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് വ്യോമയാന വകുപ്പുകൾ ചുമത്തിയത്. പ്രോസിക്യൂഷൻ അനുമതി തേടി പോലീസ് കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു ഇത് കാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ട് കോടതി പരിഗണിക്കുകയും ഇതിന് ശേഷം കേസ് വീണ്ടും പ്രാഥമിക നടപടികൾക്കായി കീഴ് കോടതിയിലേക്ക് മാറ്റുകയും ചെയ്യുന്ന കാര്യത്തിൽ തീരുമാനം അന്ന് എടുക്കും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്.

ALSO READ; ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ; പോരാടാൻ തന്നെയാണ് എസ്എഫ്ഐ തീരുമാനം: സഞ്ജീവ് പി എസ്

മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ട് എന്ന് കോടതി പല തവണ ആരാഞ്ഞിട്ടും പ്രോസിക്യൂഷൻ വ്യക്തമായ മറുപടി ഇതുവരെ നൽകാതെ അന്വേഷണം നടക്കുന്നു എന്നാണ് കോടതിയെ ധരിപ്പിച്ചിരുന്നത്. ഭരണം മാറിയതിനെ തുടർന്നാണ് പ്രോസീക്യൂഷൻ നിലപാട് മാറ്റി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

2022 ജൂൺ 13നാണ് കേസിനാപ്ദമായ സംഭവം.മുഖ്യമന്ത്രി രാജീവയ്ക്കണം എന്നാവശ്യപ്പെട്ട് മട്ടന്നൂർ യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് ഫെർസീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. വിമാനത്തിനുള്ളിൽ വച്ച് ഇവരെ അന്നത്തെ എൽ. ഡി. എഫ് കൺവീനർ ഇ. പി. ജയരാജൻ കയ്യേറ്റം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News